കാനഡ സ്പിരിച്വൽ ഗ്രൂപ്പ്‌ ക്യാമ്പ്: ഇൻപാക്റ്റ് 2023 ഒരുക്കങ്ങൾ പൂർത്തിയായി

ടോറോന്റോ:കാനഡയിലെ പെന്തകോസ്ത് യുവജന കൂട്ടായ്മയായ കാനഡ സ്പിരിറ്റ്യൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തപെടുന്ന വാർഷിക ക്യാമ്പ് ഇമ്പാക്ട് 2023 ജൂലൈ മാസം 28 വെള്ളിയാഴ്ച മുതൽ 30 ഞായറാഴ്ച വരെ ടൊറന്റൊയിലെ ഒഷാവായിലുള്ള ഒഷാവ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

News Middle Advt Banner

ഒഷാവ കൺവെൻഷൻ സെന്ററിൽ നടത്തപ്പെടുന്ന ഈ വാർഷിക ക്യാമ്പിൽ മുന്നൂറിലധികം പേര് രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. ഇത്തവണ കാനഡയിലെ വിവിധ പ്രവിഷ്യകളിലെ യുവജനങ്ങളെ കൂടാതെ അമേരിക്കയിൽ നിന്നും യുവജനങ്ങൾ പങ്കെടുക്കും.

വെള്ളി, ശനി വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി തുടങ്ങിയ ദൈവദാസന്മാർ ദൈവവചനം പ്രസംഗിക്കും. ക്രൈസ്തവ ലോകത്തിലെ പ്രമുഖ ഗായകരായ ഇമ്മനുവൽ കെ ബി, ഇമ്മാനുവൽ ഗൊള്ളാർ തുടങ്ങിയവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

തീമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്തിലുള്ള ‘ടിം കിഡ്‌സ്’ വി.ബി.എസ് സെഷനുകൾ 4 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായ് നടത്തപ്പെടും. നൂറുലധികം കുട്ടികൾ രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു.

സ്വാദിഷ്ടമായ ആഹാരവും ക്യാമ്പിലേക് വരുന്നവർക്ക് പ്രത്യേക വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

ഗെയിംസ് സെഷൻസ്, ടാലെന്റ നൈറ്റ്‌, കൗൺസിലിംഗ് സെഷൻസ്, കരിയർ ഗൈഡൻസ് സെഷൻസ് തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ ഈ ക്യാമ്പിന്റെ പ്രത്യേകതയാണ്. കാനഡ സ്പിരിച്വൽ ഗ്രൂപ്പ്‌ മെയ് മാസം 20 നു നടത്തിയ “KINDLE” Inter Church Talent Competition സമ്മാന ദാനവും ഈ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.

ഞായറാഴ്ച കാനഡ സ്പിരിച്വൽ ഗ്രൂപ്പിലെ വിവിധ കൂട്ടായ്മകളുടെ സംയുകത ആരാധനയോടെ ക്യാമ്പിന് സമാപനം കുറിക്കും.

ആത്മീകപരമായും സാമൂഹികപരമായയും നിരവധി പ്രവർത്തന ങ്ങൾകൊണ്ട് ഈ കാലഘട്ടത്തിൽ ജനശ്രദ്ധ ആകർഷിച്ച കാനഡ സ്പിരിച്വൽ ഗ്രൂപ്പ്‌ അനേകം യുവ ജനങ്ങൾക്ക് മാതൃകയാണ്. ഫീഡ് ദ ഹോംലസ്, കൗൺസിലിംഗ്, ക്യാമ്പുകൾ, മിഷനറി പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ സി.സ്.ജി യുവജനങ്ങളെ പങ്കെടുപ്പിച്ചു ചെയുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading