മാധ്യമ സെമിനാർ

അറ്റ്ലാൻ്റ: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെല്ലോഷിപ്പ് മാധ്യമ സെമിനാർ സംഘടിപ്പിച്ചു. പ്രഭാഷകനും ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റും സോഷ്യൽ ആക്ടിവിസ്റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് ” ഇൻഡ്യൻ നവോത്ഥാനത്തിന് ക്രൈസ്തവ മിഷനറിമാർ നൽകിയ സംഭാവനകൾ” എന്ന വിഷയത്തെ അധികരിച്ച് വിഷയാവതരണം നടത്തി.
അറ്റ്ലാൻ്റയിൽ വച്ച് നടന്ന ചടങ്ങിൽ ഫെല്ലോഷിപ്പ് പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് റോയി മേപ്രാൽ, സെക്രട്ടറി പാസ്റ്റർ എബി മാമ്മൻ, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ബിജു ജോർജ്, ട്രഷറാർ സൂസൻ ബി ജോൺ, പബ്ലീഷർ പാസ്റ്റർ പി പി കുര്യൻ , സണ്ണി താഴാംപള്ളം, ഡോ.ജോളി താഴാംപള്ളം, ഹല്ലെലുയ്യ പത്രം ചീഫ് എഡിറ്റർ സാംകുട്ടി ചാക്കോ, ക്രൈസ്തവ ചിന്ത ചീഫ് എഡിറ്റർ കെ എൻ റസ്സൽ, പാസ്റ്റർ ബെഞ്ചമിൻ തോമസ്, സുഭാഷിതം പത്രം ചീഫ് എഡിറ്റർ പാസ്റ്റർ സി പി മോനായി എന്നിവർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading