റ്റി.പി.എം തൃശ്ശൂർ സെന്റർ മദർ പി.സി ലിസി (68) അക്കരെ നാട്ടിൽ
തൃശ്ശൂർ:റ്റി പി എം തൃശ്ശൂർ സെന്റർ മദർ പിസി ലിസി (68) മഹത്വത്തിൽ പ്രവേശിച്ചു. കഴിഞ്ഞ 51 വർഷം കർത്താവിന്റെ മഹത്വമേറിയ ശുശ്രൂഷ ചെയ്തു തികെച്ചു. പതിനേഴാമത്തെ വയസ്സിൽ ശുശ്രൂഷക്കായി ഇറങ്ങിത്തിരിച്ച പ്രീയ മദർ എറണാകുളം, കട്ടപ്പന, തിരുവല്ല, റാന്നി, തൃശൂർ എന്നീ സെന്ററുകളിൽ ശുശ്രൂഷ ചെയ്തു.
ശവസംസ്കാര ശുശ്രൂഷ നാളെ രാവിലെ (14/07/23) 10 മണിക്ക് തൃശൂർ സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിക്കുകയും തുടർന്ന് കണ്ണാറ റ്റി പി എം സെമിത്തേരിയിൽ.
സീതത്തോട് പാറയിൽ പരേതരായ ചാക്കോ – മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ രാജു, ബാബു, ലീലാമ്മ, ബെന്നി.


- Advertisement -

Comments are closed.