നിറവ് 2K23: ഒമ്പത് മണിക്കൂർ യൂത്ത് പവർ കോൺഫെറൻസ് ജൂലൈ 1 നാളെ തിരുവനന്തപുരത്ത്

കുമ്പനാട്: കേരള സ്റ്റേറ്റ് പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഓരോ മേഖലകളിലും നടത്തിവരുന്ന യൂത്ത് പവർ കോൺഫെറൻസ് ‘നിറവ് 2K23’ പി.വൈ.പി.എ തിരുവനന്തപുരം മേഖലയുടെ സഹകരണത്തോടെ ജൂലൈ 1 നാളെ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെന്ററിൽ നടക്കും.

News Middle Advt Banner

പാസ്റ്റർമാരായ കെ.സി തോമസ്, ഡാനിലെ കൊന്നനിൽക്കുന്നതിൽ, വി.പി.ഫിലിപ്പ്, അനീഷ് തോമസ്, ഷോൺ എബ്രഹാം, ലോഡ്‌സൺ ആന്റണി എന്നിവർ ശുശ്രൂഷകൾ നയിക്കും. പാസ്റ്റർ ടൈറ്റസ് തോമസ്, എബ്ബൈസ് ജോയ്, ഡാനിയേൽ തോമസ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന പവർ കോൺഫറൻസ് ആത്മനിറവിൽ ആരാധിക്കുന്ന മണിക്കൂറുകളും ദൈവാത്മാവിന്റെ പ്രവർത്തനങ്ങൾ അനുഭവിച്ചറിയുന്ന സമയങ്ങളും ആഴമേറിയ ദൈവവചന ചിന്തകൾക്കുമുള്ള സെക്ഷനുകളാണ് ഒരുക്കിയിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

പിവൈപിഎ  സംസ്ഥാന ഭാരവാഹികൾക്കൊപ്പം തിരുവനന്തപുരം മേഖല ഭാരവാഹികളും ആത്മീയ സമ്മേളനത്തിന് നേതൃത്വം നൽകും. യൂത്ത് പവർ കോൺഫെറൻസ് ഓൺലൈൻ പ്ലാറ്റ്ഫോമിലുടെ തത്സമയം വീക്ഷിക്കാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading