അസംബ്ലിസ് ഓഫ് ഗോഡ് മലയാളം സിസ്ട്രിക്ടിൽ ഇതാദ്യം പ്രിമാരിറ്റൽ ക്ലാസും കൗൺസിലിംഗും
കൊട്ടാരക്കര: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് സ് അംബാസിഡേഴ്സിൻ്റെ നേതൃത്വത്തിൽ നാളെ കൊട്ടാരക്കരയിൽ പ്രിമാരിറ്റിൽ ക്ലാസും കൗൺസിലിംഗും നടക്കുന്നു.ഏ.ജി മലയാളം ഡിസ്ട്രിക്ടിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരും സംരഭം നടക്കുന്നത്. വിവാഹ മോചനങ്ങൾ വർദ്ധിക്കുകയും നിസാര കാര്യങ്ങളുടെ പേരിൽ കുടുംബ ബന്ധങ്ങൾ തകരുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഫലപ്രദമായ കുടുംബ ജീവിതം എങ്ങനെ നയിക്കാൻ കഴിയും, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ആധികാരികമായ ക്ലാസുകളാണ് സിഎ സംഘടിപ്പിച്ചിരിക്കുന്നത്.
ഈ കാലഘട്ടത്തിൽ ഇതുപോലുള്ള ക്ലാസുകൾ വളരെ അനിവാര്യമാണെന്ന് എല്ലാവരും ഒരുപോലെ പറയുന്നു. കലയപുരം ടിം ബൈബിൾ കോളേജിൽ വച്ച് നാളെ 10 മുതൽ 3 മണി വരെയാണ് ക്ലാസുകൾ നടക്കുന്നത്. സി. എ. പ്രസിഡൻ്റ് പാസ്റ്റർ ജോസ് ടി. ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗ് എജി എംഡി സി സൂപ്രണ്ട് റവ.റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് വി.മാത്യു, ഡോ. സന്തോഷ് ജോൺ, ഡോ. ജെയിംസ് ജോർജ് എന്നിവരാണ് ക്ലാസുകൾക്കും കൗൺസിംലിങ്ങിനും നേതൃത്വം നല്കുക. ഈ അവസരം നമ്മുടെ യുവതി യുവാക്കൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നു ഭാരവാഹികൾ അറിയിച്ചു .


- Advertisement -

Comments are closed.