കുവൈറ്റിൽ മരണമടഞ്ഞ ലാജി ചെറിയാന്റെ സംസ്കാരം ചൊവ്വാഴ്ച തലവടിയിൽ നടക്കും

കുവൈറ്റ്: കഴിഞ്ഞ ദിവസം സൗദിയിൽ നിന്ന് കുവൈറ്റിലുള്ള കുടുംബത്തിന്റെ അടുത്തേക്കുള്ള യാത്രമദ്ധ്യെ അപകടത്തിൽ മരണമടഞ്ഞ തലവടി നേരെറ്റുപുറം കൊച്ചുമാമ്മൂട്ടിൽ ലാജി ചെറിയാൻ (54) ന്റെ സംസ്കാരം ചൊവ്വാഴ്ച (09.05.23) തലവടിയിൽ നടക്കും. ചൊവ്വാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രുഷകൾ ആരംഭിക്കുകയും ശേഷം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ തലവടി – നെടുബ്രം സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. കഴിഞ്ഞ 22 വർഷമായി കുവൈറ്റിലെ എൻ ബി റ്റി സി കമ്പനിയിലെ ജനറൽ വർക്സ് മാനേജറായി ജോലി ചെയ്തു വരികയായിരുന്നു.

News Middle Advt Banner

ഭാര്യ: കൈനകരി പത്തിൽ അനിറ്റാ ചെറിയാൻ. മക്കൾ: ജോവാൻ അച്ചു ചെറിയാൻ, ജെസ്ലിൻ എൽസ ചെറിയാൻ, ജെയ്‌ഡൻ അന്ന ചെറിയാൻ. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading