ഓവർസീസ് എഡുക്കേഷൻ എക്സ്പോ 2023

ഷാർജ: യു.എ.ഇ യിലെ പ്രമുഖ എഡുക്കേഷൻ കൺസൾട്ടൻറായ എക്സോഡിന്റെയും എക്സെൽ മിനിസ്ട്രീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എഡ്-എക്സ്പോ 2023 എന്ന പേരിൽ സൗജന്യ ഓവർസീസ് എഡൂക്കേഷൻ എക്സ്പോ മെയ് 13 ന് രാവിലെ 11 മുതൽ വൈകുന്നേരം 7 മണി വരെ ഷാർജ വർഷിപ് സെന്ററിൽ നടത്തപ്പെടുന്നു.
വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിലുള്ള പഠന സാധ്യതകളും തങ്ങളുടെ അഭിരുചിക്കൊത്ത വിഷയങ്ങളും അവയ്ക്ക് അഡ്മിഷൻ ലഭിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഇതിലൂടെ ലഭിക്കുന്നു. കൂടാതെ, വിവിധ വിഷയങ്ങളിൽ പ്രാവീണ്യം നേടിയവരുമായുള്ള കൂടിക്കാഴ്ച, സ്കോളർഷിപ്പ് പ്രോഗ്രാം, വിവിധ കോളേജുകളിലേക്കുള്ള കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇവയ്ക്കുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading