കോട്ടയിൽ പാസ്റ്റർ ക്ലീറ്റസ് തോമസ് (59) അക്കരെ നാട്ടിൽ


വയനാട്: മാനന്തവാടി ടൗണിലെ സ്വതന്ത്ര പെന്തക്കോസ്ത് സഭാ ശുശ്രൂഷകൻ തൃശ്ശിലേരി കോട്ടയിൽ പാസ്റ്റർ ക്ലീറ്റസ് തോമസ് ( 59) നിര്യാതനാ യി.സംസ്കാരം ശുശ്രൂഷ മെയ് 8 ന് തിങ്കൾ രാവിലെ 8 മണിക്ക് കൊയിലേരി താന്നിക്കലിലുള്ള വസതിയിൽ ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് തൃശ്ശിലേരി പള്ളിക്കവലയിലുള്ള സഭാ സെമിത്തേരിയിൽ നടക്കും.
അഞ്ചു ദിവസം മുമ്പുണ്ടായ കഠിനമായ വയറ് വേദനയും ഛർദ്ദിയുമാണ് വിദഗ്ദപരിശോദനകളിലേക്ക് നയിച്ചത്. തുടർന്ന് തലശ്ശേരി മലബാർ ക്യാൻസർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി ഗ്രാജുവേറ്റ് ചെയ്ത ശേഷം കുറെ വർഷങ്ങൾ ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ പ്രവർത്തകനായിരുന്നു.
ഭാര്യ: താന്നിക്കൽ മിനി ക്ലീറ്റസ് , മക്കൾ:
അക്സാ, അലൻ (ഇരുവരും വിദ്യാത്ഥികൾ).
ഉത്തരേന്ത്യയിലെ സുവിശേഷ പ്രവർത്തകർ പാ.ഷാജി എബ്രഹാം (PTL India Delhi), പാ.അജയൻ എബ്രഹാം ( IET Siliguri) എന്നിവരുടെ സഹോദരീ ഭർത്താവാണ് ക്ലീറ്റസ്.

(വാർത്ത: കെ.ജെ. ജോബ് വയനാട്)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading