ഏ ജി മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെന്റ് ത്രിദിന ഉപവാസ പ്രാർത്ഥന

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട്
പ്രയർ ഡിപ്പാർട്ട്മെന്റെ
ത്രിദിന ഉപവാസ പ്രാർത്ഥന മെയ് 1, 2, 3 തീയതികളിൽ നടക്കും. മെയ് 1ന് തിരുവനന്തപുരം മേഖലയിൽ നെടുമങ്ങാട് എ.ജി.സഭയിലും മെയ് രണ്ടിന് അടൂർ-ആനന്ദപ്പള്ളി എ.ജി സഭയിലും മെയ് മൂന്നിന് കട്ടപ്പന എ.ജി സഭയിലും പ്രാർത്ഥനായോഗങ്ങൾ നടക്കും. മേഖലാ ഡയറക്‌ടർമാരായ പാസ്റ്റേഴ് പി.കെ.യേശുദാസ്, ജെ.സജി, ബാബു വർഗീസ് എന്നിവർ ഉദ്ഘാടനം ചെയ്യും. സഭാ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ, എസ്.ഐ.എ.ജി ജനറൽ സെക്രട്ടറി പാസ്റ്റർ കെ. ജെ. മാത്യു, ഡിസ്ട്രിക്ട് ട്രഷറാർ പാസ്റ്റർ പി.കെ.ജോസ്, പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള തുടങ്ങിയവർ പ്രസംഗിക്കും.

പ്രയർ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളായ പാസ്റ്റേഴ്സ് ജോമോൻ കുരുവിള, വി.സാമുവേൽ, മനോജ് വർഗീസ്, ഡി.കുമാരദാസ്, കെ.സി.കുര്യാക്കോസ്, എം.ജെ.ക്രിസ്റ്റഫർ തുടങ്ങിയവർ നേതൃത്വം നല്കും.
അതാതു മേഖലകളിലെ ശുശ്രുഷകരും സഭാംഗങ്ങളും പ്രാർത്ഥനകളിൽ സംബന്ധിക്കണമെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading