ഏറുമ്പടം ഐപിസി ബെഥേൽ വർഷിപ്പ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും മെയ്‌ 1 മുതൽ

ഏലപ്പാറ : ഏറുമ്പടം ഐപിസി ബെഥേൽ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും മെയ്‌ 1 മുതൽ 7 വരെ നടത്തപ്പെടും. എല്ലാ ദിവസവും രാവിലെ 10 മണിമുതൽ 1 മണിവരെയും, വൈകിട്ട് 6 മണിമുതൽ 9 മണിവരെ സഭാഹാളിൽ വച്ചാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ മാത്യു കെ. വർഗീസ്(പോലിസ് മത്തായി),പാസ്റ്റർ രാജു ജോർജ് (ചെന്നൈ),പാസ്റ്റർ ബൈജു (ഉപ്പുതറ),പാസ്റ്റർ ഷാജി തോമസ്(കോട്ടയം),പാസ്റ്റർ സുഭാഷ്(കുമരകം) എന്നിവർ ദൈവവചനം സംസാരിക്കും. ജോബിൻ കട്ടപ്പന & ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജെയിംസ് അലക്‌സാണ്ടർ(സഭാ ശുശ്രൂഷകൻ)ശുശ്രൂഷകൾക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading