സൈനിക ഏറ്റുമുട്ടലിനിടെ ഫ്ലാറ്റിന്റെ ജനൽ വഴി വെടിയേറ്റ് സുഡാനിൽ ആൽബർട്ട് അഗസ്റ്റിൻ (48) മരണമടഞ്ഞു.

ഖർതൂം : സുഡാനിൽ സൈനികരും അർധ സൈനികരും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ വെടിയേറ്റ് ആലക്കോട് കാക്കടവ് സ്വദേശി ആലിവേലിൽ ശ്രീ അഗസ്റ്റിന്റെയും ശ്രീമതി മേഴ്സി അഗസ്റ്റിന്റെയും മകൻ ശ്രീ ആൽബർട്ട് അഗസ്റ്റിനാണ് (48 വയസ്സ്) മരണമടഞ്ഞത്. ആൽബർട്ട് താമസിച്ചു കൊണ്ടിരുന്ന ഫ്ലാറ്റിലെ ജനൽ വഴിയാണ് വെടിയേറ്റത്. വിമുക്തഭടനായ ആൽബർട്ട് ആറു മാസമായി അവിടെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം ഇന്ത്യയിൽ എത്തിക്കാൻ കഴിയുമെന്ന് അറിയുന്നു.
രണ്ടാഴ്ച മുൻപ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്‌. മൂവരും നാട്ടിലേക്കു മടങ്ങാൻ ഇരിക്കെയാണ് സംഭവം. മകൻ ഓസ്റ്റിൻ കാനഡയിലാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading