അനിമോൾ സജി (44) ജർമിനിയിൽ മരണമടഞ്ഞു

ഫ്രാങ്ക്‌ഫർട്ട്: മമ്പള്ളിക്കുന്നേൽ അങ്ങാടിക്കടവിൽ സ്റ്റുഡിയോ നടത്തുന്ന സജി തോമസ് മമ്പള്ളിക്കുന്നേലിന്റെ ഭാര്യ അനിമോൾ സജി (44 വയസ്സ്) ജർമനിയിൽ ന്യുമോണിയ ബാധിച്ച് മരണമടഞ്ഞു.

ഏപ്രിൽ 8 ശനിയാഴ്ച്ച രാവിലെ 4.30 മണിക്ക് പനിയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് അനിമോളെ അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്‌ദ്ധ ഡോക്ടർമാരുടെ പരിചരണം സമയത്ത് ലഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ന്യുമോണിയ ബാധിച്ചത് മൂലം രക്തത്തിൽ ഉണ്ടായ ആണുബാധ ക്രമാതീതമായി വർധിച്ചതാണ് മരണകാരണമായത്.

ഇക്കഴിഞ്ഞ മാർച്ച് 6നാണ് അനിമോൾ സജി ജർമ്മിനിയിൽ എത്തിച്ചേർന്നത്. അനിമോളുടെ ശരീരം ആശുപത്രിയിൽ മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ ദിവസങ്ങൾ അവധി ദിവസങ്ങൾ ആയതിനാൽ ഏപ്രിൽ 11 ചൊവ്വഴ്ച്ചയോട് കൂടി മാത്രമേ മൃതദേഹം നാട്ടിലെത്തിക്കേണ്ട മറ്റു നടപടികൾ ആരംഭിക്കുകയുള്ളു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading