പാസ്റ്റർ കെ സി സാമുവേലിന്റെ ഭാര്യ മറിയാമ്മ സാമൂവൽ (81) അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

ന്യൂയോർക്ക്: കൂടൽ വലിയപറമ്പിൽ പരേതനായ കർത്തൃദാസൻ പാസ്റ്റർ കെ സി സാമൂവേലിന്റെ ഭാര്യയും കുമ്പളംപോയ്ക മെഴുവേലി തടത്തിൽ കുടുംബാംഗവുമായ മറിയാമ്മ സാമൂവൽ (അമ്മിണി, 81 വയസ്സ്) ന്യൂയോർക്കിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ: ബ്ലെസി (ചെന്നൈ), ബെഞ്ചി (ന്യൂയോർക്), ബെറ്റി (ചിക്കാഗോ), ബെൻസി (ഡാളസ്). മരുമക്കൾ: ഫിലിപ്പ് സി.ജോൺ (ചെന്നൈ), പരേതനായ സാമൂവൽ സക്കറിയ, പാസ്റ്റർ പ്രിൻസ് പോൾ (ചിക്കാഗോ), സാം ജോർജ്.

മെമ്മോറിയൽ സർവീസ് മാർച്ച്‌ 12 ഞായറാഴ്ച വൈകിട്ടു 5 മണിക്ക് ന്യൂയോർക് ഫുൾ ഗോസ്പൽ അസംബ്ലിയിൽ വച്ച് നടക്കും. സംസ്കാര ശുശ്രുഷ മാർച്ച്‌ 13 തിങ്കളാഴ്ച രാവിലെ ബ്രിച് ചർച്ച് സെമിതേരിയിൽ സംസ്കാരശ്രുഷയും നടക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.