യു.പി.ഡബ്ല്യു.എഫ് എടത്വാ: വനിതാദിനാഘോഷം 2023

എടത്വാ: യു.പി.ഡബ്ല്യു.എഫ് എടത്വായുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം മാർച്ച് 8 ബുധനാഴ്ച ജാൻസി ജോസഫിന്റെ (കറുകപ്പറമ്പിൽ പൊള്ളേപ്പടി, തലവടി) ഭവനത്തിൽ വെച്ച് നടന്നു. മോളിക്കുട്ടി ഉമ്മന്റെ പ്രാർത്ഥനയോട് ആരംഭിച്ച മീറ്റിംഗിൽ രാജി ജിസ്മോൻ സ്വാഗതപ്രസംഗം നടത്തി. ലാലി ബാബു (യു.പി.ഡബ്ല്യു.എഫ് പ്രസിഡന്റ്) അദ്ധ്യക്ഷയായിരുന്ന മീറ്റിംഗിൽ മറിയാമ്മ ജോർജ് (എടത്വ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു.

അഡ്വ. മെറിൻ ആൻ മാത്യു (ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ലഘുസന്ദേശം നൽകി. ജിൻസൺ ഫിലിപ്പോസ് ആശംസ അറിയിച്ചു. സജിത അനീഷ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ടിന്റു ദിലീപ്, മേരിക്കുട്ടി ജോൺ, ലില്ലിക്കുട്ടി ഐസക്ക് എന്നിവരെ യോഗത്തിൽ വെച്ച് ആദരിച്ചു. ജെസ്സി ബോസിന്റെ കൃതജ്ഞതയോടും ലാലി ബാബുവിന്റെ പ്രാർത്ഥനയോടും യോഗം സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading