32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷന് തുടക്കമായി

ഉപ്പുതറ : 32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷന് അനുഗ്രഹിത തുടക്കം. ഇന്ന് വൈകിട്ട് 6 മണിക്ക് പാസ്റ്റർ ജോ കുര്യന്റെ അധ്യക്ഷതയിൽ ഐ.പി.സി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി ഉദ്ഘാടനം ചെയ്തു. യേശുവിന്റെ സുവിശേഷം ഓരോ വ്യക്തികളെയും രൂപാന്തരം വരുത്തുന്നതാണ്. അതിൽ വിശ്വസിക്കുവനും, ആ സന്ദേശം അറിയിക്കുവാനും നാം തയ്യാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. പാസ്റ്റർ പി. സി ചെറിയാൻ(റാന്നി)നൽകി.

ഫെബ്രുവരി 26 ഞാറാഴ്ച്ച വരെയാണ് കൺവൻഷൻ. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്.

തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ(ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി)എന്നിവർ ദൈവവചനം സംസാരിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നു.

കൺവൻഷനോടനുബന്ധിച്ച് വ്യാഴാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസ്സ്‌,വെള്ളിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികവും, ഈ യോഗത്തിൽ ജയാമോൾ രാജു(കേരളാ സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറി) മുഖ്യ സന്ദേശം നൽകും. ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ശുശ്രൂഷക സമ്മേളനവും, ഉച്ചക്കഴിഞ്ഞു 2 മണിമുതൽ സണ്ടേസ്കൂൾ, പിവൈപിഎ വാർഷിക സമ്മേളനവും നടക്കും. വാർഷിക യോഗത്തിൽ ജസ്റ്റിൻ നെടുവേലി മുഖ്യ സന്ദേശം നൽകും. ഞാറാഴ്ച്ച നടക്കുന്ന സംയുക്ത ആരാധനയോടും, തിരുവത്താഴശുശ്രൂഷയോടും കൂടെ കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading