128 മത് മാരാമൺ കൺവൻഷന് ഇന്നു തുടക്കം

മാരാമൺ കൺവൻഷൻ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

മാരാമൺ കൺവെൻഷന്റെ 128 മത് മഹായോഗത്തിന് ഇന്ന് ഫെബ്രുവരി 12ന് തുടക്കം. മാരാമൺ മണൽപ്പുറത്തു തയ്യാറാക്കിയ പന്തലിൽ വെച്ചാണ് മഹായോഗം നടക്കുന്നത്.

മാർത്തോമ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ ഉച്ചയ്ക്ക് 2 30ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

12 മുതൽ 19 വരെ നടക്കുന്ന യോഗത്തിൽ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപൊലീത്ത അധ്യക്ഷത വഹിക്കും.

മാർത്തോമ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബിഷപ്പ് ദിലോരാജ് ആർ കനഗസാബെ( ശ്രീലങ്ക ), കാനൻ മാർക്ക് ഡി ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലിത്ത, സക്കറിയ മാർ സേവേറിയോസ് മെത്രാപൊലിത്ത, ബിഷപ് മാർ തോമസ് തറയിൽ എന്നിവർ മുഖ്യ പ്രസംഗം നടത്തും.

ഹിന്ദി,തെലുങ്ക്,തമിഴ്,കന്നട എന്നീ ഭാഷകളിൽ പ്രത്യേക യോഗങ്ങൾ ആയി ക്രമീകരിച്ചിട്ടുണ്ട്
128 മത് മാരാമൺ കൺവൻഷന്റെ വെബ്സൈറ്റ് പ്രസിഡണ്ട് അഭി. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading