ഏ ജി കായംകുളം സെക്ഷൻ സൺ‌ഡേ സ്കൂൾ സെമിനാറും വാർഷികവും ഫെബ്രുവരി 11ന്

കായംകുളം: അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ സൺ‌ഡേ സ്കൂളിന്റെ അദ്ധ്യാപക വിദ്യാർത്ഥി സെമിനാറും സൺ‌ഡേ സ്കൂൾ വാർഷികവും 2023 ഫെബ്രുവരി 11 ശനി രാവിലെ 9 മണി മുതൽ കൊറ്റംപള്ളി എബനേസർ ഏ ജി ചർച്ചിൽ വെച്ച് നടത്തെപ്പെടുന്നു. കായംകുളം സെക്ഷൻ പ്രസ്ബിറ്റർ റവ. ഫിന്നി ജോസഫ് ഉദ്ഘാടനം നിർവഹിക്കും . സൺ‌ഡേസ്കൂൾ സെക്രട്ടറി ബ്രദർ അനീഷ്‌ കെ സ്വാഗതം ആശംസിക്കും . കൺവീനർ പാസ്റ്റർ രാജു ജോൺ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഏ ജി മലയാളം ഡിസ്ട്രിക്ട് ദൂതൻ മാനേജറും മുൻ സൺ‌ഡേസ്കൂൾ ഡയറക്ടറും ആയ ഇവാ. പി സി തോമസ് ക്ലാസുകൾ നയിക്കും . ആരാധനകൾക്ക് ലിജോ ഡേവിഡ്, ജോയൽ ബി ചാക്കോ എന്നിവർ നേതൃത്വം നൽകുന്നു. ഉച്ചക്ക് ശേഷം വിവിധ കലാകായിക മത്സരങ്ങൾ നടക്കും.

അന്നേ ദിവസം ഒക്ടോബറിൽ നടന്ന സെക്ഷൻ താലന്ത് മത്സരങ്ങളിൽ,സെക്ഷൻ, ഡിസ്ട്രിക്ട് പരീക്ഷാ വിജയികളായ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മൊമെന്റോ നൽകി ആദരിക്കും.സൺ‌ഡേ സ്കൂൾ ട്രഷറർ പ്രസ്റ്റിൻ പി ജേക്കബ് കൃതജ്ഞത അർപ്പിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading