ഏ.ജി മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷൻ ജനുവരി 31 മുതൽ

അടൂർ-പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2023 ജനുവരി 31 ചൊവ്വാഴ്ച്ച മുതൽ ഫെബ്രുവരി 5 ഞാറാഴ്ച്ച വരെ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടക്കും.

ജനുവരി 31 ചൊവ്വാഴ്ച വൈകിട്ട് ആറിനു നടക്കുന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബാബു ചെറിയാൻ (പിറവം), ജോർജ് പി ചാക്കോ, ഷാജി യോഹന്നാൻ, ഡോ. എ കെ ജോർജ്, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് എന്നിവർ പ്രധാന പ്രഭാഷകരാണ്.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റൻ്റ് സൂപ്രണ്ട് കർത്തൃദാസൻ ഡോ. ഐസക് വി മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി കെ ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി ബേബി തുടങ്ങിയവരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

പാസ്റ്റർമാരായ സാം റോബിൻസൺ, സുനിൽ സോളമൻ എന്നിവർ നേതൃത്വം നൽകുന്ന അസംബ്ലിസ് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നയിക്കും.

പകൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രത്യേക യോഗങ്ങളും വൈകിട്ട് 6 മുതൽ 9 വരെ പൊതു യോഗങ്ങളും നടക്കും. പകൽ യോഗങ്ങളിൽ പാസ്റ്റർമാരായ റ്റി കെ കോശി വൈദ്യൻ, രാജൻ ജോർജ്, റ്റി എസ് സമുവേൽകുട്ടി, നിറ്റ്സൺ കെ വർഗീസ്, സന്തോഷ് ജോൺ, റ്റി എ വർഗീസ് തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും.

ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽ വിശേഷാൽ യോഗങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച്ച രാവിലെ 9 ന് സൺഡേ സ്കൂൾ വാർഷിക സമ്മേളനവും ഉച്ചയ്ക്ക് 2 മണിക്ക് ക്രൈസ്റ്റ് അംബാസ്സഡർസ് യുവജന (സി എ) വാർഷിക സമ്മേളനവും നടക്കും. ഫെബ്രുവരി 5 ഞായറാഴ്ച രാവിലെ 9 മണിക്ക് പൊതു സഭാ യോഗം ആരംഭിക്കും. തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.

തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 റവന്യൂ ജില്ലകൾ ഉൾപ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ.
ഈ ജില്ലകളിൽ നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ ജനറൽ കൺവൻഷനിൽ സംബന്ധിക്കുവാൻ എത്തിച്ചേരും. ആയിരത്തിലധികം സഭകളാണ് മലയാളം ഡിസ്ട്രിക്ടിലുള്ളത്. മലയാളം ഡിസ്ട്രിക്ടിനെ മൂന്നു മേഖലകളായും അമ്പത്തി മൂന്ന് സെക്ഷനുകളായും തിരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡിലെ 8 ഡിസ്ട്രിക്റ്റ് കൗൺസിലുകളിൽ ഒന്നാണ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.