കുമ്പനാട് കൺവൻഷന് അനുഗ്രഹീത തുടക്കം

കുമ്പനാട്: ശതാബ്ദിയുടെ പടിവാതിക്കലേക്ക് എത്തി നില്ക്കുന്ന ഇന്ത്യാ പെന്തെക്കോ സ്തു ദൈവ സഭ പുതിയ ദിശാബോധത്തോടെ ദൈവരാജ്യ വ്യാപനത്തിനായി പ്രവർത്തിക്കണമെന്ന് ഐ പി സി ജനറൽ പ്രസിഡന്റ് ഡോ.ടി.വൽസൻ എബ്രഹാം ആഹ്വാനം ചെയ്തു..
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ 99 മത് ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലു തലമുറകളായി ദൈവ കരുതലുകൾ അനുഭവിച്ച നാം പുതിയ കാലത്തെ വെല്ലുവിളികളെ ഏറ്റെടുത്ത് ക്രിസ്തം സ്നേഹം സമൂഹത്തിൽ പ്രദർശിപ്പിക്കണം മെന്നും അദ്ദേഹം പറഞ്ഞു.

ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിച്ചു.
ജന. ട്രഷറർ സണ്ണി മുളമൂട്ടിൽ, പാസ്റ്റർ ജോൺസൺ ചാക്കോ, ലഫ്നന്റ് കേണൽ വി.ഐ ലൂക്ക് എന്നിവർ വേദഭാഗങ്ങൾ വായിച്ചു. കേരളാ സ്റ്റേറ്റ് പ്രസ്ബിറ്റർ പാസ്റ്റ സണ്ണി കുര്യൻ വാളകം മുഖ്യപ്രഭാഷണം നടത്തി. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് , പാസ്റ്റർ കെ.സി.തോമസ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.
ഡോ. ബ്ലസൻ മേമന യുടെ നേതൃത്വത്തിലുള്ള കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
നിന്റെ രാജ്യം വരേണമേ എന്നതാണ് മുഖ്യ ചിന്താവിഷയം
രാജു പൊന്നോലിൽ, സുധി എബ്രഹാം, ഫിന്നി പി. മാത്യു., സജി മത്തായി കാതേട്ട്, സാംസൺ തെങ്ങും പളളിൽ എന്നിവർ നേതൃത്വം നല്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.