‘പ്രചോദനം: മാറ്റത്തിനും മുന്നേറ്റത്തിനും’ പുസ്തകം പ്രകാശനം ചെയ്തു

കൊട്ടാരക്കര: പാസ്റ്റർ സൈമൺ തോമസ് (കൊട്ടാരക്കര) രചിച്ച പ്രചോദനം: മാറ്റത്തിനും മുന്നേറ്റത്തിനും എന്ന ഗ്രന്ഥം ഐ.പി.സി കൊട്ടാരക്കര മേഖല കൺവൻഷനിൽ പ്രകാശനം ചെയ്തു. മേഖലാ സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂരിന്റെ അധ്യക്ഷതയിൽ ഐ.പി.സി ആയുർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം ഹാലേലൂയ്യ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂരിന് പുസ്തകം നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

News Middle Advt Banner

ചിരി, കോപം,സുന്ദരകോപം, അസൂയ, അപവാദപ്രചാരണം,വസ്ത്രം, വസ്ത്രധാരണം,വെള്ളവസ്ത്രം, ഭ്രൂണഹത്യ,ഉത്സാഹം,നന്ദി, ക്രിസ്തീയ വ്യക്തിത്വം, ശുഭചിന്തകൾ തുടങ്ങിയ 18 വിഷയങ്ങൾ സത്യവേദപുസ്തകം അടിസ്ഥാനമാക്കി ആനുകാലിക വീക്ഷണത്തിലും പഠന-ലേഖന രൂപത്തിലും തയ്യാറാക്കിയ ഗ്രന്ഥമാണ്. ഹാലേലൂയ്യ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading