ഇടയ്ക്കാട് യു.സി.എഫ് ഐക്യ കൺവൻഷൻ ഇന്ന് ആരംഭം

ഇടയ്ക്കാട്: ഇടയ്ക്കാടും സമീപ പ്രദേശങ്ങളിലുമുള്ള സഭകളുടെ സംയുക്ത വേദിയായ യു.സി.എഫ് ൻ്റെ നേതൃത്വത്തിൽ മൂന്നാമത് ഐക്യകൺവൻഷൻ ഇന്നു ആരംഭിക്കും. ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭയ്ക്കു സമീപം തയ്യാറാക്കുന്ന പ്രത്യേക വേദിയിൽ വൈകിട്ട് ആറു മണിക്ക് ശൂരനാട് ബ്ലെസ് വോയിസിൻ്റെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ ആരംഭിക്കും. ഏഴ് മണിക്ക് സൗത്തിന്ത്യ ചർച്ച് ഓഫ് ഗോഡ് മദ്ധ്യമേഖലാ ചെയർമാൻ പാസ്റ്റർ സജു ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഇവാ.ചാണ്ടപ്പിള്ള ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ ഡേവിഡ് ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ റോയി ഉമ്മൻ അനുഗ്രഹ പ്രാർത്ഥന നയിക്കും.

News Middle Advt Banner

ഇടയ്ക്കാടും പരിസരത്തുമുള്ള സഭകളുടെ പാസ്റ്റർമാരും കൺവൻഷൻ കമ്മിറ്റിയും നേതൃത്വം നല്കും. രാത്രി ഒൻപത് മണിക്ക് കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading