QMPC കൺവെൻഷന് അനുഗ്രഹീത തുടക്കം

KE NEWS DESK

ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന്റെ വാർഷിക കൺവെൻഷനു അനുഗ്രഹീത തുടക്കമായി. പാസ്റ്റർ സജി കടവൂരിന്റെ അധ്യക്ഷതയിൽ IDCC ടെന്റിൽ വെച്ച് നടന്ന പ്രഥമ ദിനത്തിൽ QMPC പ്രസിഡന്റ് പാസ്റ്റർ ബിനു വർഗീസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ ബിജു മാത്യു, ബ്രദർ ഷെറിൻ എന്നിവരുടെ നേതൃത്വത്തിൽ QMPC ക്വയർ ഗാനങ്ങളാലപിച്ചു. പാസ്റ്റർ കോശി കെ മാത്യു സങ്കീർത്തനം വായിച്ചു. പാസ്റ്റർ പ്രിൻസ് റാന്നി തിരുവചന ശുശ്രൂഷ നടത്തി. പാസ്റ്റർ എം.ബി സോമൻ സമാപന പ്രാർത്ഥന നടത്തി.

രണ്ടാം ദിനം ഇന്ന് വൈകീട്ട് 07 നു ആരംഭിക്കും. പാസ്റ്റർ പി.എം. ജോർജ്ജ് അധ്യക്ഷത വഹിക്കും.സമാപനദിനമായ നാളെ രാവിലെ 8 നു സംയുക്ത ആരാധനയും കർതൃമേശയും ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading