ബൈക്കപകടം: അശ്വിൻ എൽദോസ് (24) മരണമടഞ്ഞു

കോട്ടപ്പടി: നാഗഞ്ചേരി പുതുക്കുന്നത്ത് ഡോ. എൽദോ പൗലോസിന്റെയും (എൽദോറാഡോ ഡെന്റൽ ക്ലിനിക്ക്), ഡോ. മെലനി എൽദോയുടെയും (പുതുക്കുന്നത്ത് ഡെന്റൽ ക്ലിനിക്) മകനും, മാർ ബസേലിയോസ് ഡെന്റൽ കോളേജ് അവസാന വർഷ ബി ഡി എസ് വിദ്യാർത്ഥിയുമായ അശ്വിൻ എൽദോസ് (24) ഡിസംബർ 19 തിങ്കളാഴ്ച്ച ഉണ്ടായ ബൈക്കപകടത്തിൽ മരണമടഞ്ഞു.

News Middle Advt Banner

കോതമംഗലം നഗരത്തിൽ രാവിലെ 11.30 മണിക്ക് താലൂക് ആശുപത്രിയുടെ അടുത്ത് വച്ചാണ് അപകടം നടന്നത്. ബൈക്കിൽ വന്ന എൽദോസ് നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.റ്റി.സി ബസിനെ മറികടക്കാൻ ശ്രമിക്കവയാണ് അപകടം സംഭവിച്ചത്. ബസ്സും പെട്ടന്ന് മുൻപോട്ട് എടുത്തപ്പോൾ ഓവർറ്റേക്ക് ചെയ്ത് വന്ന എൽദോസിന്റെ ബൈക്ക് തെന്നി ബസ്സിന്റെ പിൻചക്രങ്ങളുടെ അടിയിലേക്ക് വീഴുകയായിരുന്നു.

സഹോദരി ചേലാട് മാർ ഗ്രിഗോറിയോസ് ഡെന്റൽ ക്ലിനിക് വിദ്യാർത്ഥിനിയായ ആഷ്‌ലി, കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥി ആഷിഷ് എന്നിവർ സഹോദരങ്ങൾ.

സംസ്കാരം ഡിസംബർ 20 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷക്ക് ശേഷം നാഗഞ്ചേരി സെന്റ് ജോർജ്ജ് ഹെബ്രോൻ പള്ളിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading