ദൈവവചനം ഉൾക്കൊണ്ട് സ്നേഹത്തിന്റെ പ്രചാരകരാകുക : റവ. ഡോ. ജോൺസൻ ഡാനിയേൽ

വാർത്ത: ബ്ലസൻ ചെറുവക്കൽ

ചെറുവക്കൽ: മനുഷ്യ മനസിൽ നിന്ന് മനുഷ്യത്വവും സാഹോദര്യവും ഏറെക്കുറെ അപ്രത്യക്ഷമായെന്നും, സ്നേഹം വറ്റിവരണ്ട മനുഷ്യർ ധർമ്മനിഷ്ഠമായ സമൂഹത്തിന്റെ നിലനിൽപ്പിന് ഭീഷണി ആണെന്നും റവ. ഡോ. ജോൺസൻ ഡാനിയേൽ പറഞ്ഞു. 30-ാമത് ചെറുവക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുതരമായ ഈ സാമൂഹിക പ്രതിസന്ധി മറികടക്കാൻ ഓരോരുത്തരും ദൈവവചനത്തിലേക്ക് തിരിയുകയും യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളെ സ്വാംശീകരിച്ച് സ്നേഹത്തെ പ്രതിഫലിപ്പിച്ച് അതിന്റെ പ്രചാരകരാകുന്നതിന് ഒരുങ്ങിയിരിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.പി.സി വേങ്ങൂർ സെന്ററിന്റേയും കിളിമാനൂർ ഏരിയയുടേയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 30-ാമത് ചെറുവക്കൽ കൺവൻഷനിൽ പാസ്റ്റർമാരായ സജോ തോണിക്കുഴി, അജി ആന്റണി, ജോൺസൻ മേമന, കെ.ജെ തോമസ്, തോമസ് മാമ്മൻ, ബാബു ചെറിയാൻ, സാബു സി.ബി, കെ.പി. ജോസ് എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കും. ന്യൂ ലൈഫ് സിംഗേഴ്സ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 23 വെള്ളി ഉച്ചയ്ക്ക് 2 മുതൽ സോദരി സമാജം വാർഷികവും, 24 ശനി രാവിലെ 9 മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിതരണോദ്ഘാടനവും, ഉച്ചയ്ക്ക് 2 മുതൽ സെന്റർ സണ്ടേസ്കൂൾ, പി.വൈ.പി.എ വാർഷികവും നടക്കും.

News Middle Advt Banner

കൺവൻഷനോടനുബന്ധിച്ച് 1 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 25ന് സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading