കർത്താവിന്റെ വരവിനായി ഒരുങ്ങുക: പാസ്റ്റർ ജോസ് ജോസഫ്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ മൂന്നാം ദിവസം

തിരുവല്ല: കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നതിനാൽ ഭൂമിയിൽ ജീവിക്കുന്ന എല്ലാ വിശുദ്ധന്മാരും കർത്താവിന്റെ വരവിനായി ഒരുങ്ങണമെന്ന് മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസ് ജോസഫ്. ആമേൻ കർത്താവേ വേഗം വരണമേ എന്ന് പറയുന്നവരായി നാം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ മൂന്നാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ സാം തോമസും സന്ദേശം നൽകി. മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ തോമസ് യോഹന്നാൻ അധ്യക്ഷത വഹിച്ചു. ബ്രദർ ജേക്കബ് വർഗീസ്, പാസ്റ്റർ എബ്രഹാം മർക്കൊസ്, പാസ്റ്റർ കെ എം കുര്യാക്കോസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. “സമയം അടുത്തിരിക്കുന്നു” (വെളിപ്പാട് 1:3)” എന്നതാണ് കൺവൻഷൻ തീം. അനുഗ്രഹീതരായ പ്രഭാഷകർ വരും ദിവസങ്ങളിൽ ദൈവവചനം പ്രസംഗിക്കും. നാളെ പകൽ 9ന് സി ഇ എം- സൺ‌ഡേ സ്കൂൾ സമ്മേളനം കൺവൻഷൻ ഗ്രൗണ്ടിലും സഹോദരി സമാജം സമ്മേളനം ഓഡിറ്റോറിയത്തിലും നടക്കും.

ഉച്ചയ്ക്ക് 2.30ന് ഓർഡിനേഷനും വൈകിട്ട് 6ന് പൊതുയോഗവും നടക്കും. ഡിസംബർ 4 ഞായറാഴ്ച രാവിലെ സ്നാനം, സംയുക്ത ആരാധന, കർത്തൃമേശ എന്നിവയോടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading