വർഗ്ഗീസ് കെ (74) അക്കരെ നാട്ടിൽ

സൂറത്ത്: പുനലൂർ ചാലിയക്കര തുമ്പോളിൽ കുടുംബാംഗവും കിം മഹാനേദാൻ ചർച്ച് പ്രാരംഭ വിശ്വാസിയും ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യുവിന്റെ ഭാര്യ പിതാവുമായ വർഗ്ഗീസ് കെ. (74) താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മഹനേദാന്റെ ഗുജറാത്തിലെ പ്രവർത്തനങ്ങളിൽ പങ്കാളിയിരുന്നു. സംസ്കാരം 21 തിങ്കളാഴ്ച 10.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 12:30 ന് സൂറത്ത് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഭാര്യ: അമ്മണി വർഗ്ഗീസ്,മക്കൾ വിൽസൺ വർഗ്ഗീസ് ( ഗ്ലോറി പബ്ലിക് സ്കൂൾ) ബിൻസി ഷിബു. മരുമക്കൾ: സുജി വിൽസൺ,പാസ്റ്റർ ഷിബു മാത്യു (ചെമ്പൂർ ചർച്ച് ഓഫ് ഗോഡ്)

-ADVERTISEMENT-

-ADVERTISEMENT-

You might also like