ഈ മകൾക്ക് ജീവിതത്തിലേക്ക് ഒരു കൈത്താങ്ങ്


തിരുവനന്തപുരം ഐപിസി പാറശ്ശാല സെന്ററിലെ ശുശ്രൂഷകനായ പാസ്റ്റർ സി. എം രാജുവിന്റെ വളർത്തു മകൾ എയ്ഞ്ചലിന്റെ (19) രണ്ട് വൃക്കകളും തകരാറിലായി. ഇതുവരെ 150 അധികം ഡയാലിസിസ് വിധേയയായി, ഇനി വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പ്രതിവിധി. ശസ്ത്രക്രിയയ്ക്കും തുടർച്ചയ്ക്കും ആയി 15 ലക്ഷം രൂപ ചെലവു വരും.
എയ്ഞ്ചലിനു ഒന്നര വയസ്സു മാത്രം പ്രായമുള്ളപ്പോൾ അമ്മ ഹൃദയം മൂലം മരണമടഞ്ഞു. പിന്നീട് അമ്മയുടെ സഹോദരിയുടെ കുടുംബത്തിന്റെ (പാസ്റ്റർ രാജു) സംരക്ഷണയിലാണ് എയ്ഞ്ചൽ വളർന്നതും പഠിക്കുന്നതും.
ദിവസ വേദനക്കാരനായ സഹോദരൻ ചികിത്സയ്ക്ക് ഒരു പരിധിവരെ കൈത്താങ്ങൽ ആയിരുന്നു, എന്നാൽ ഈ കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഹൃദയാഘാതം മൂലം സഹോദരനും ലോകത്തോട് വിട പറഞ്ഞു.
എയ്ഞ്ചലിന്റെ പിതാവ് മുത്തയ്യൻ രണ്ടുവർഷമായി ക്യാൻസർ ചികിത്സയിലാണ്.
അങ്ങനെയിരിക്കെ ഏത് സമയത്തും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങിയിരിക്കുവാൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പാസ്റ്റർ രാജുവിനെ എത്രയും വലിയ തുക കണ്ടത്തുവാൻ കഴിയാത്ത സാഹചര്യമായതുകൊണ്ട് സുമനസ്സുകളുടെ പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു.

The Indian Pentecostal Church
A/C NO. 32860100000105
IFSC: BARB0ULLOOR ( fifth character is ZERO)
Bank of Baroda, Ulloor Br. Tvm, Kerala

Google pay: 8921646744

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.