വൃക്കകൾ തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു

KE NEWS DESK

ശാസ്താംകോട്ട: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു തുക കണ്ടെത്താനുള്ള തീവശ്രമത്തിലാണ് ശൂരനാട് തെക്ക് സ്വദേശിയായ വിപിൻ വേണു(35). ഏഴ് വർഷമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വരുന്ന വിപിൻ്റെ ഇരുവൃക്കകളും തകരാറിലായതോടെ എത്രയും വേഗം സർജറി വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിയ്ക്കുന്നത്. വിപിന് വൃക്ക നൽകാൻ ആളുണ്ടെങ്കിലും ചികിത്സാ തുക കണ്ടെത്താൻ കഴിയാതെ ഓട്ടത്തിലാണ് വീട്ടുകാർ. ഗുരുതര രോഗബാധിതനായതോടെ വിപിന് ജോലികൾക്കൊന്നും പോകാൻ കഴിയുന്നില്ല. ആഴ്ചയിൽ മൂന്നു ഡയാലിസിസ് നടത്തി വരികയാണിപ്പോൾ.
ശസ്ത്രക്രിയക്കും അനുബന്ധ ചികൽസകൾ‌ക്കുമായി 25 ലക്ഷത്തിൽപരം രൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. തുശ്ചമായ വരുമാനം മാത്രമുള്ള കുടുംബത്തിനു ഇത്രയും തുക കണ്ടെത്തുക വെല്ലുവിളിയായി നിൽ‌ക്കുകയാണ്. അമ്മ വൃക്കരോഗം ബാധിച്ച് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടത്. ഭാര്യയും പിതാവും സുഹൃത്തുക്കളും വിപിന് ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ വേണ്ടി മറ്റുമാർഗങ്ങളില്ലാത്തതിനാൽ സുമനസ്സുകളുടെ സഹായം തേടുകയാണ്. വിപിനെ സഹായിക്കാൻ ആഗ്രഹമുള്ളവർക്കു അദ്ദേഹത്തിൻ്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു തുക അയച്ചു നൽകാം. ഫോൺ നമ്പർ: 9539060675, 9447592721.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

വിപിൻ വേണു
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭരണിക്കാവ് ബ്രാഞ്ച്.
അക്കൗണ്ട് നമ്പർ: 67372073863
IFSC Code: SBIN0011924
google pay: 9539060675

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading