പാസ്റ്റർ ബാബു ചെറിയാൻ ഇന്ന് വൈകുന്നേരം ലണ്ടനിൽ ശുശ്രൂഷിക്കുന്നു

ലണ്ടൻ(യു.കെ): ലണ്ടനിലെ പ്രഥമ മലയാളി പെന്തകോസ്ത് സഭയായ ലണ്ടൻ പെന്തകോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഏകദിന കൺവൻഷനിൽ പാസ്റ്റർ ബാബു ചെറിയാൻ പിറവം ദൈവവചനം ശുശ്രൂഷിക്കുന്നു. ഇന്ന് വൈകുന്നേരം റോംഫോർഡിലുള്ള എൽ.പി.സി സഭഹാളിൽ വച്ചുമാണ് (London Pentacostal Church, Oasis Center, Essex Road, Chadwell Heath, RM6 4JA) ഏകദിന കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കൺവൻഷനിൽ എൽ.പി.സി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. നാളെ നടക്കുന്ന വിശുദ്ധ സഭായോഗത്തിലും പാസ്റ്റർ ബാബു ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും. ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദൈവജനത്തേയും ഈ ദിവസങ്ങളിൽ നടക്കുന്ന കൺവൻഷനിലേക്കും സഭായോഗത്തിലേക്കും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ലണ്ടൻ പെന്തക്കോസ്ത് സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

ക്രൈസ്തവ എഴുത്തുപുര ഈ കൺവൻഷന്റെ മീഡിയ പാർട്ണറായി പ്രവർത്തിക്കുന്നു. യോഗങ്ങളുടെ തത്സമയ സംപ്രേക്ഷണം എഴുത്തുപുരയുടെ യൂട്യൂബ് ഫേസ്ബുക് പേജുകളിൽ ഉണ്ടായിരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading