റവ. ഡോ വി. ടി എബ്രഹാം അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട്

KE News Desk l Kozhikode, Kerala


കോഴിക്കോട് : അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിന്റെ 23-മത് കോൺഫറൻസും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും കോഴിക്കോട് നളന്ത ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ശുശ്രുഷയിൽ ആയിരിക്കെ കർതൃസന്നിധിയിൽ ചേർക്കപെട്ട പാസ്റ്റർമാരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായവും, ശുശ്രുഷയിൽ 50 വർഷം പൂർത്തീകരിച്ച പാസ്റ്റർ ടി. സി വർഗീസ്, പാസ്റ്റർ ഈ. പി വർഗീസ്, പാസ്റ്റർ പി. ടി. ചാക്കോ, പാസ്റ്റർ പി. ജെ ശാമൂവേൽ, പാസ്റ്റർ എ. ജെ തോമസ് എന്നിവരെ കോൺഫറൻസിൽ ആദരിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭരണസമിഥി തെരഞ്ഞെടുപ്പും നടന്നു. സൂപ്രണ്ടായി റവ. ഡോ വി. ടി. എബ്രഹാമിനെ വീണ്ടും തെരഞ്ഞെടുത്തു. അസി. സുപ്രണ്ടായി റവ. മത്തായി പുന്നൂസ്, സെക്രട്ടറിയായി റവ. കെ. യു പീറ്റർ, ഖജാൻജിയായി റവ. അനീഷ് എം. ഐപ്പ്, കമ്മിറ്റി മെമ്പറായി റവ. ഹെൻസ്വൽ ജോസഫ് എന്നിരെയും തെരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading