റ്റി.പി.എം തിരുവനന്തപുരം സെന്റർ കൺവൻഷന് ഇന്ന് തുടക്കം

തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്റർ കൺവൻഷൻ ഇന്ന് ജനുവരി 13 മുതൽ 16 വരെ തിരുവനന്തപുരം ചാരാച്ചിറ റ്റി.പി.എം സെന്റർ സഭാ ഹാളിൽ സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5: 45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ വേദപാഠം, പൊതുയോഗം, വൈകിട്ട് കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് യുവജന സമ്മേളനവും നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ  സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading