റ്റി.പി.എം എറണാകുളം സെന്റർ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

(കൺവൻഷൻ ഗ്രൗണ്ടിലെ പന്തൽ പണികൾ പ്രാർത്ഥിച്ച് ആരംഭിച്ചപ്പോൾ)

News Middle Advt Banner

എറണാകുളം: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 2022 – ലെ സെന്റർ കൺവൻഷനുകള്‍ക്ക്‌ തുടക്കമായ എറണാകുളം സെന്റർ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 2 മുതൽ 5 വരെ എരമല്ലൂർ എൻ എച്ച 47 ന് സമീപം ഉള്ള റ്റി പി എം കൺവൻഷൻ ഗ്രൗണ്ടിൽ കൺവൻഷൻ നടക്കും.
സഭയുടെ പുതിയ മലയാളം ‘കൺവൻഷൻ ഗീതങ്ങൾ’ പുറത്തിറക്കുന്നതും എറണാകുളം കൺവൻഷനിലാണ്.
ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. ചീഫ് പാസ്റ്റർമാർ സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്സ് കൺവൻഷന്റെ ക്രമീകരണങ്ങൾ ഒരുക്കും.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
കൺവൻഷൻ ഗ്രൗണ്ടിൽ ഉള്ള സഭയുടെ ‘പെന്തെക്കൊസ്ത്’ സ്റ്റാളിൽ നിന്നും ‘റ്റി.പി.എം കൺവൻഷൻ ഗീതങ്ങൾ’ സിഡിയും സഭയുടെ മലയാളം പ്രസിദ്ധികരണമായ ‘പെന്തെക്കൊസ്ത്’ മാസികയും സഭയുടെ മറ്റു പ്രസിദ്ധികരണങ്ങളും ലഭ്യമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading