ഡോ. മാത്യൂസ് മാര്‍ സെവേറിയോസ്‌ ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷനായി സ്ഥാനമേറ്റു

പരുമല: ഡോ. മാത്യൂസ് മാര്‍ സെവേറിയോസ്‌ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കയായി സ്ഥാനമേറ്റു. പുതിയ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ എന്ന നാമം സ്വീകരിച്ചു. സ്ഥാനാരോഹണം ഇന്ന് രാവിലെ പരുമല സെമിനാരിയില്‍ നടന്നു. ഇന്നലെ സുനഹദോസ് നിര്‍ദ്ദേശം മലങ്കര അസോസിയേഷന്‍ അഗീകരിച്ചതോടെ ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും, എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ മുന്‍ സെക്രട്ടറിയും, വര്‍ക്കിങ്‌ കമ്മിറ്റിയംഗവുമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. കാലം ചെയ്‌ത കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായി സേവനമനുഷ്ഠിച്ചു. കോട്ടയം വാഴൂർ സ്വദേശിയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading