വൈ പി ഇ കൊട്ടാരക്കര മേഖലയുടെ പ്രവർത്തന ഉത്‌ഘാടനം നടന്നു

Kraisthava ezhuthupura news desk

കൊട്ടാരക്കര: 2021-22 പ്രവർത്തന വർഷത്തെ വൈ പി ഇ കൊട്ടാരക്കര മേഖലയുടെ പ്രവർത്തന ഉത്‌ഘാടനം സെപ്റ്റംബർ 11 ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക് കൊട്ടാരക്കര ടൗൺ ചർച്ചിൽ വെച്ച്‌ നടന്നു. മേഖല രക്ഷാധികാരി പാസ്റ്റർ സജി ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ വൈ പി ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജെറാൾഡ് പ്രവർത്തന ഉത്‌ഘാടനം നിർവ്വഹിച്ചു.

പ്രവർത്തന ഉത്‌ഘാടനത്തോട് അനുബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറി ഇവാഞ്ചലിസ്റ്റ് മാത്യു ബേബിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര മേഖലയിൽ +2 വിന് ഉന്നത വിജയം നേടിയ വൈ പി ഇ അംഗങ്ങളായ വിദ്യാർത്ഥികളെയും മുൻ മേഖല കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന ഹാർവെസ്റ്റ് എബ്രഹാം തോമസ്‌ സെക്രട്ടറിയായി പ്രവർത്തിച്ച പാസ്റ്റർ ബിജിൻ ചെറിയാൻ എന്നിവരെയും ആദരിച്ചു. സ്റ്റേറ്റ് ട്രഷറാർ പാസ്റ്റർ ഫിന്നി ജോസഫ് സന്ദേശം നൽകുകയും മേഖല സെക്രട്ടറി ജോബിൻ തോമസ് വരും വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു.പത്തനാപുരം ഡിസ്ട്രിക് പാസ്റ്റർ പി റ്റി മാത്യു, സ്റ്റേറ്റ് ബോർഡ് മെമ്പർ റോഹൻ റോയ്, സാം ജോ സജി, ബ്ലെസ്സൺ ജോൺ പണിക്കർ, ഇവാഞ്ചലിസ്റ്റ് സണ്ണി തൊളിക്കോട്, കൊച്ചുമോൻ, ബോവസ് റ്റി രാജു എന്നിവർ ആശംസകൾ അറിയിച്ചു. മേഖല കോർഡിനേറ്റർ പാസ്റ്റർ സൈമൺ ജോസെഫിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading