എക്സൽ സോഷ്യൽ അവയർനസ് റാലിയും ജനറൽ ക്വിസും സമാപിച്ചു

Kraisthava Ezhuthupura News

തിരുവല്ല: എക്സൽ സോഷ്യൽ അവയർനസ് മീഡിയയും വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റും ചേർന്നൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരവും ബോധവത്കരണവും ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടന്നു. ഡോ. ജോർജ് സാമുവേൽ (മുൻ ന്യൂക്ലിയർ ശാസ്ത്രജ്ഞൻ) ഉത്‌ഘാടനം നിർവഹിച്ചു. മേരിക്കുട്ടി ജോസ് (പ്രിൻസിപ്പാൾ, എ ജി സ്കൂൾ കടക്കൽ) അധ്യക്ഷത വഹിച്ചു.
ബോധവല്കരണ സന്ദേശം, ചിത്രീകരണം, വീഡിയോ പ്രേദര്ശനം
ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടന്നു . ഡോ. രാജു തോമസ്,
ക്വിസ്സ് മത്സരത്തിൽ 5ആം ക്ലാസ് മുതൽ +2 വരെയുളള വിദ്യാർത്ഥികൾക്ക് പങ്കെടുത്തു.
ഇത്തരം പരിപാടികളിലൂടെ ലഹരി വിമുക്ത കേരളം ആണ് സ്വപ്നം കാണുന്നത് എന്ന് ശ്രീമതി ആനി എലിസബത്ത് സാമുവേൽ (ഡയറക്ടർ, വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റ്) പറഞ്ഞു.
ജോബി കെ.സി. ക്വിസ് മത്സരത്തിനു നേതൃത്വം നൽകി.

News Middle Advt Banner

എക്സൽ സോഷ്യൽ അവയർനസ് മീഡിയ ടീമിന്റെ കോഡിനേറ്റേഴ്സായി സ്റ്റേഫിൻ പി. രാജേഷ്, ബ്ലസ്സൺ പി. ജോൺ, എന്നിവർ നേതൃത്വം നൽകി. ലഹരി വിമുക്ത സമൂഹത്തിനു വേണ്ടി കുട്ടികളെ പ്രാപ്തരാക്കാൻ ഇത്തരം പരിപാടികൾ അനിവാര്യമാണെന്നു എക്സൽ ഡയറക്ടർസ് ബിനു വടശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ അഭിപ്രായപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading