ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു

ചിങ്ങവനം: കോവിഡിനാലും മറ്റ് ഇതര രോഗത്താലും കഠിനമായ ശ്വാസതടസ്സം നേരിടുന്നതും വീടുകളിൽ ചികിത്സയിലായിരിക്കുന്നതുമായ കിടപ്പ് രോഗികൾക്ക് അടിയന്തിരമായി ഓക്സിജൻ ക്രമീകരണം നൽകുവാൻ സഹായകമായ 5 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പത്തനംതിട്ട എം.പി ശ്രീ ആൻ്റോ ആൻ്റെണിയ്ക്ക് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വി.ഏ തമ്പി സഭാ ആസ്ഥാനത്ത് വച്ച് കൈമാറി.

സഭയുടെ യുവ ജനവിഭാഗമായ വൈ.പി.സി.എയുടെ നേതൃത്വത്തിൽ ‘ജീവശ്വാസം – 2021’ പദ്ധതിയിലൂടെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ അടിയന്തിര ഓക്സിജൻ സേവനങ്ങൾ നല്കി വരുന്നു. വൈ.പി.സി.എ ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് തോമസ്, സ്റ്റേറ്റ് സെക്രട്ടറി സിബി മാത്യു, പി.എസ് സുജിത് തുടങ്ങിയവർ പങ്കെടുത്തു. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബിജു തമ്പിയുടെ നേതൃത്വത്തിൽ ഓക്സിജൻ ദൗർലഭ്യം അനുഭവിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading