ഏ ജി ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂളിന്റെ കൈത്താങ്ങ്

പുനലൂർ : അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ടുമെന്റ് നടത്തുന്ന ഫാമിലി ചലഞ്ചു പുരോഗമിക്കുന്നു . കോവിഡ് മൂലം കഷ്ടത അനുഭവിക്കുന്നവർക്കായി ഡിസ്ട്രിക്ട് സൺഡേസ്കൂൾ 1000 കിറ്റുകൾ ആണ് വിതരണം ചെയുന്നത് . അസ്സെംബ്ലിസ് ഓഫ്‌ ഗോഡിന്റെ ചില സെക്ഷനുകളിൽ അതിന്റെ വിതരണം നടന്നു . മറ്റുള്ള ഇടങ്ങളിൽ വിതരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സൺഡേസ്കൂൾ ഡയറക്ടർ സുനിൽ പി വർഗീസ് , ട്രഷറർ ബിജു ഡാനിയേൽ എന്നിവർ ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നു . ഈ ഉദ്യമത്തിൽ പങ്കാളികൾ ആകുവാൻ താല്പര്യം ഉള്ളവർ ഡിസ്ട്രിക്ട് സൺഡേസ്കൂളിന്റെ ചുമതലപെട്ടവരെ ബന്ധപെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.