പാസ്റ്റർ കെ. ജോയ് നിലമ്പൂർ നിത്യതയിൽ

നിലമ്പൂർ: ക്രൈസ്റ്റ് ഫോർ ദി നേഷൻസ് ബൈബിൾ കോളേജ് (കോഹിമ, നാഗാലാ‌ൻഡ് ) മുൻ രജിസ്ട്രാറും കോഹിമ ഐ.പി.സി പാസ്റ്ററുമായിരുന്ന കെ ജോയ് ഫെബ്രുവരി 10 ബുധൻ വൈകിട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 12 വെള്ളിയാഴ്ച.
ഭാര്യ: മറിയാമ്മ ജോയ്. മക്കൾ: ബ്ലെസി ഷൈൻ (മുംബൈ ), ഡോ സാം ജോയ് (ന്യൂഡൽഹി). മരുമക്കൾ: ഷൈൻ തോമസ്, ബ്ലെസി സാം.
ഹര്യാന ഗ്രേസ് ബൈബിൾ കോളേജിൽ നിന്നും പഠനം പൂർത്തീകരിച്ചശേഷം 1981 ൽ നാഗാലാ‌ൻഡിൽ എത്തി വിവിധ ബൈബിൾ കോളേജുകളിൽ അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്തു. ചില വർഷങ്ങൾ കോഹിമ ഐ.പി.സിയുടെ പാസ്റ്ററയും സേവനം അനുഷ്ഠിച്ചു. 2010 ൽ നാട്ടിലേക്കു മടങ്ങിയ അദ്ദേഹം നിലമ്പുർ ഐ.പി.സി വട്ടപ്പാടം (കർമേൽ ) സഭയുടെ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. പരേതനായ സുവി. എ. ജി. കോശിയുടെ മകനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.