പി.വൈ.പി.എ ആലപ്പുഴ വെസ്റ്റ് ഒരുക്കുന്ന ᴇᴅᴜᴄᴀʀᴇ 2020

ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ ഒരുക്കുന്ന എഡ്യൂകെയർ 2020 വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി സെന്റർ സ്പോൺസർ മിനിസ്റ്റർ പാസ്റ്റർ സി. ജോർജ് മാത്യുവിന്റെ വകയായി രണ്ട് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായവിതരണം ഈ വർഷവും നടത്തപ്പെടും.

സെന്റർ ശുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിക്കും, പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി സുവി ഷിബിൻ ജി. സാമുവേൽ ലഘു സന്ദേശം നൽകും.

സെന്ററിലെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റാൻഡേർഡ് 5 മുതൽ ഡിഗ്രി വരയുള്ള 163 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒപ്പം സെന്റർ പി.വൈ.പി.എയുടെ ടീവി വിതരണവും നടത്തപ്പെടും.

നാളെ രാവിലെ 10:30 മുതൽ 12:00 വരെ പള്ളിച്ചിറ മുതൽ തെക്കോട്ടുള്ള സഭകൾക്ക് കരുവാറ്റ ശാലേം സഭയിലും, ഉച്ചയ്ക്ക് 03:30 മുതൽ 05:00 വരെ വണ്ടാനം മുതൽ വടക്കോട്ടുള്ള സഭകൾക്ക് തിരുവമ്പാടി ഹെബ്രോനിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വിതരണം നടത്തപ്പെടും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.