അനുഗ്രഹീതമായി വേലതികച്ച അഭിഷിക്തന് പ്രത്യാശയോടെ യാത്രാമൊഴി; CFC ഒമാൻ

കാൽവറി ഫെല്ലോഷിപ്പ് ചർച്ച് ; മസ്കറ്റ്

ഒമാൻ : ക്രൈസ്തവ സുവിശേഷീകരണരംഗത്ത് കാൽ നൂറ്റാണ്ട് ഒമാനിൽ പൂർത്തീകരിച്ച പാസ്റ്റർ തോമസ് വർഗീസ് (തലവടി കുഞ്ഞുമോനച്ചായൻ- 71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു എന്ന വാർത്ത ഞെട്ടലോടെയാണ് ഞങ്ങൾ ശ്രവിച്ചത്.

ഒമാനിലെ പെന്തെക്കൊസ്‌ത് കൂട്ടായ്മകളിൽ മുൻപന്തിയിൽ നിൽക്കുന്ന ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലിയുടെ മുന്നേറ്റത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അതിശ്രേഷ്ഠമാണ്.

കഴിഞ്ഞ മുപ്പതു വർഷമായി മസ്ക്കറ്റിൽ പ്രവർത്തിക്കുന്ന കാൽവറി ഫെലോഷിപ്പ് ചർച്ച് അദ്ദേഹത്തിൻ്റെ കുടുംബത്തോടും സഭയോടും കൂടെ ഈ ദു:ഖത്തിലും പ്രത്യാശയിലും പങ്കു ചേരുന്നു.

പാസ്റ്റർ തോമസ് വർഗ്ഗീസിൻ്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്തുവാൻ സഭയെ സർവ്വശക്തൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading