ഷാലത് വി.ബി.എസ് കുടുംബ സംഗമം

തിരുവല്ല:വിജയകരമായ രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഷാലത് വി.ബി.എസിന്റെ കുടുംബ സംഗമം 2019 മെയ് 22 ബുധനാഴ്ച്ച രാവിലെ 10 മുതൽ 1 മണി വരെ തിരുവല്ലാ ചിൽഡ്രൻസ് പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്നു. ബാലസുവിശേഷീകരണത്തിൽ ഗുരുസ്ഥാനീയനായ ശ്രീ കെ.സി.ചെറിയാൻ, റവ. സണ്ണി താഴാംപള്ളം, ശ്രീ.ആർ.സ്റ്റാൻലി തുടങ്ങിയവർ പങ്കെടുക്കും. റവ.നോബിൾ സ്പർജൻ മുഖ്യസന്ദേശം നൽകും. കഴിഞ്ഞ നാളുകളിൽ ഷാലത്ത് മിനിസ്ട്രീസ് പ്രവർത്തനങ്ങളിൽ ബഹുമുഖ സംഭാവനകൾ ചെയ്തിട്ടുള്ള വിവിധ വ്യക്തികളെ ആദരിക്കുകയും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള കുട്ടികളുടെ ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്ന ലീഡേഴ്സിന്റെ കൂട്ടായ്മയും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും. ഇവാ.ജോൺ തോമസ്, പാ.തേജസ്സ് ജേക്കബ് വർഗീസ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading