ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്റർ കൺവൻഷൻ ജനുവരി 18 മുതൽ 21 വരെ

തൃശ്ശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ജനുവരി 18 മുതൽ 21 വരെ തൃശ്ശൂർ കുരിയച്ചിറ ലേ ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5:45ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7ന് വേദപാഠം, 9:30ന് പൊതുയോഗം, വൈകിട്ട് 3ന് കാത്തിരിപ്പ് യോഗം, രാത്രി 10ന് സ്പെഷ്യൽ പ്രാർത്ഥനയും ശനിയാഴ്ച വൈകിട്ട് 3ന് യുവജന സമ്മേളനവും നടക്കും.
ഇന്ത്യയുടെ പല ഭാഗങ്ങളിയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ രാവിലെ ജലസ്നാനം ശുശ്രൂഷയും തുടർന്ന് 9ന് തൃശ്ശൂർ സെന്ററിലെ 18 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും. തൃശ്ശൂർ സെന്റർ പാസ്റ്റർ സണ്ണി ജോർജ്, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ.എ ജേക്കബ്സൺ എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
അന്വേഷണങ്ങള്‍ക്ക്‌: ദി പെന്തെക്കൊസ്ത് മിഷൻ, സെന്റ് മേരീസ് സ്ട്രീറ്റ്, കുരിയച്ചിറ തൃശ്ശൂർ. ഫോൺ:0487 2251640

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading