കിഴക്കിന്‍റെ വെനീസില്‍ നാളെ മുതൽ ആത്മീയ അനുഗ്രഹത്തിന്റെ അഞ്ച് ദിനരാത്രങ്ങൾ…!!!

നിത്യരക്ഷയുടെ സത്യസന്ദേശങ്ങള്‍... സ്വര്‍ഗ്ഗീയ സംഗീതത്തിന്‍റെ മാധുര്യം...!

വെസ്‌ലി പി എബ്രഹാം

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 46-ാമത് ആലപ്പുഴ കണ്‍വന്‍ഷനും സംഗീത വിരുന്നും
2018 ജനുവരി 3, 4, 5, 6, 7 തീയതികളില്‍ ആലപ്പുഴ ടൗൺഹാൾ അങ്കണത്തിൽ എല്ലാദിവസവും വൈകുന്നേരം 05:30 മുതൽ 09:00 വരെ നടത്തപ്പെടും

ഐ. പി. സി ആലപ്പുഴ വെസ്റ്റ് സെന്റർ ശ്രുശ്രുഷകൻ പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന കണ്‍വന്‍ഷനില്‍ ഐ.പി.സി ജനറല്‍ സെക്രട്ടറി പാസ്റ്റർ കെ. സി. ജോൺ, പാസ്റ്റർ സി. ജോർജ് മാത്യു, പാസ്റ്റർ എൻ.പീറ്റർ, പാസ്റ്റർ ജോൺസൻ മേമന, ബ്രദർ സുരേഷ് ബാബു, ബ്രദർ ടിനു ജോർജ്  എന്നിവര്‍ വിവിധ യോഗങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുന്നതാണ്.

പത്തനാപുരം ശാലേം വോയ്സ് നേതൃത്വം നല്കുന്ന ഗാനശുശ്രൂഷകളില്‍ ബ്രദർ ലോർഡ്‌സൺ ആന്റണി, സിസ്റ്റർ പെർസിസ് ജോൺ എന്നീ പ്രശസ്ത ഗായകരും അതിഥികളായെത്തി ഗാനങ്ങൾ ആലപിക്കുന്നു.

05 വെള്ളിയാഴ്ച രാവിലെ 09:30 മുതൽ സംയുക്ത ഉപവാസ പ്രാർത്ഥന പാസ്റ്റർ ബാബു ജോസഫ് വചനശ്രുശ്രുക്ഷ നിർവഹിക്കും

സോദരി സമാജം വാർഷികവും സമ്മാനദാനവും 5 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 02:30 മുതൽ ടൗൺ ഹാളിൽ. പാസ്റ്റർ എബ്രഹാം ജോർജ്, കുവൈറ്റ്‌ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ സണ്‍ഡേസ്കൂള്‍, പി.വൈ.പി.എ സംയുക്ത വാർഷികവും സമ്മാനദാനവും 06 ശനിയാഴ്ച ഉച്ചയ്ക്ക് 02:00 മുതൽ ടൗൺ ഹാളിൽ നടത്തപ്പെടും

06 ശനി രാവിലെ 08:00 സ്നാന ശ്രുശ്രുക്ഷ

07 ഞായറാഴ്ച രാവിലെ 08:30 മുതൽ സെന്ററിലെ 56 സഭകളിൽ നിന്നുമുള്ള വിശ്വാസികളും 60 ൽ പരം ശ്രുശ്രുക്ഷകരും പങ്കെടുക്കുന്ന സംയുക്ത സഭായോഗം, കർത്തൃമേശ, സമാപന സമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടത്തപ്പെടും. സെൻറ്റർ ശ്രുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം ജോർജ് തിരുവത്താഴ ശ്രുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ കെ.സി. ജോൺ മുഖ്യസന്ദേശം നൽകുന്നു. ഐ.പി.സി കേരള സ്റ്റേറ്റ് ട്രഷറർ ബ്രദർ ജോയി താനവേലിൽ ആശംസകൾ അറിയിക്കും.

ആദരവ് -2018
================
സെന്‍ററില്‍ ഉള്‍പ്പെട്ടവരും 80 വയസ് പൂര്‍ത്തിയാക്കിയവരുമായ 45 മാതാപിതാക്കളെ മെമെന്റോ & ക്യാഷ്‌ അവാർഡ് എന്നിവ നൽകി ആദരിക്കുന്നു.

കൺവെൻഷൻ തത്സമയം സംപ്രേഷണം കാണുവാൻ www.ipcalleppeywest.org
& www.kahalamtv.com സന്ദർശിക്കുക കൂടാതെ ഫേസ്ബുക്ക് ലൈവ് സ്‌ട്രീമിംഗ്‌ ഉണ്ടായിരിക്കും.

പാസ്റ്റർ എൻ. സ്റ്റീഫൻ, പാസ്റ്റർ സൈമൺ തോമസ്, പാസ്റ്റർ ഷിജു സാമുവേൽ, ബ്രദർ കെ. ജോയി, ബ്രദർ കെ. കെ. തോമസ്, ബ്രദർ വെസ്‌ലി പി എബ്രഹാം എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.