ചെറുചിന്ത:തണുപ്പിക്കുന്ന സഭ | ബിൻസൺ ഡെറാഡൂൺ

സകലവും തകർന്നവന് അവന്റെ വേദന അറിയാം എന്നാൽ തകർക്കുന്നവന് അവരുടെ വേദന അറിയില്ല. സകല നിന്ദകളും, കളിയാക്കലും, ഒറ്റപെടുത്തലും സഹിച്ചവന് ഇനിയും അത് തന്നെ കേൾക്കുമ്പോൾ ഒരുപക്ഷെ താങ്ങാൻ ശേഷിയില്ലായിരിക്കും. വേദനിക്കുന്നവന്റെ മനസ്സ് വേദന ഉളവാക്കുന്നവന് അറിയില്ലല്ലോ. ദൈവമക്കൾ, സഭകൾ മറ്റുള്ളവരെ ബലപ്പെടുത്തുന്നവരായിരിക്കണം, ഉയർത്തികൊണ്ടുവരുന്നവരായിരിക്കണം. കഴിവുള്ളവരെ അല്ലെങ്കിൽ പണമുള്ളവരെ മാത്രം ഉയർത്തികൊണ്ടുവരുവാനല്ല തയ്യാറാവേണ്ടത് മറിച്ചു കഴിവില്ലാത്തവരെ ഉയർത്തിക്കൊണ്ടു വരുവാനാണ് സഭ ശ്രെദ്ധിക്കേണ്ടത്ത്.ഒരു പെന്തകോസ്ത് യുവാവിന്റെ വാക്കുകളിൽ നിന്നു ഇങ്ങനെ കേൾക്കുവാൻ ഇടയായി “എന്റെ കുടുംബത്തിന് പണം ഇല്ലായിരുന്നു, ആരും ഉയർത്തിക്കൊണ്ടു വരുവാൻ ഇല്ലായിരുന്നു, ഒരു നല്ല വാക്ക് പറയാൻ സഭാ വിശ്വാസികൾ ഇല്ലായിരുന്നു, എവിടെനിന്നും കുത്തുവാക്കുകൾ മാത്രം നമ്മളെ അവർക്കൊന്നും ആവശ്യമില്ല ” ഇതാന്നോ നമ്മുടെ സഭകളിൽ നിന്നും കേൾക്കേണ്ടത്?. ഓർക്കുക സഭ വളരേണ്ടത് ഭൗതീകത്തിൽ മാത്രമല്ല ആത്മീകമായും സഭയിലുള്ളവരെയും സമൂഹത്തിൽ ഉള്ള വ്യക്തികൾക്കു തണലാകുമ്പോഴാണ്. നീറുന്ന ഹൃദയവുമായി വരുന്നവനെ വീണ്ടും നീറുന്ന മുറിവുമായി പോകുവാനല്ല സഭകൾ നോക്കേണ്ടത് പകരം ആശ്വാസം കൊടുത്തു മുറിവ് വെച്ചുകെട്ടുവാനത്രേ നോക്കേണ്ടത്. ആരെയും വേദനിപ്പിക്കരുത് ആശ്വസിപ്പിക്കുക, തളർത്തരുത് വളർത്തുക, തകർക്കുകരുത് തണലാകുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.