ചെറുചിന്ത:ആ പായ് എവിടെ | ബ്ലെസ്സൺ ഡൽഹി

കുടുംബങ്ങളെ ഒരുമിച്ചിരുത്തുന്ന ഒരു പായ് ഉണ്ടായിരുന്നു നമ്മളുടെ ഇടയിൽ . ഈ പായ് വെറുമൊരു പായ് അല്ലായിരുന്നു . ഏതു വമ്പനെയും ദൈവസന്നിധിയിൽ മുട്ട് മടക്കിപ്പിക്കുന്ന പായ് ആയിരുന്നു . ഇതിൽ ഇരിക്കുമ്പോൾ കണ്ണീരു ഉണ്ടായിരുന്നു . എന്നാൽ അതൊരു മാനക്കേടായി തോന്നാറില്ലായിരുന്നു .ജീവിതത്തിൽ കരയാതിരിക്കാൻ ഈ പായിലിരുന്നു കരയുന്നതു നല്ലതു എന്ന് കരുതിയിരുന്നു .
അങ്ങേ കരയിലെ പണത്തോടൊപ്പം വന്ന പത്രാസ് ആണ് ആ പായ് മടക്കിപ്പിച്ചത് .
അത് ചുരുട്ടിക്കൂട്ടി തട്ടിന് മുകളിൽ കയറ്റിയപ്പോൾ വീട് പല തട്ടിലായി .
ക്രമേണ മുട്ടുമടക്കുന്നതെ കുറച്ചിലായി തോന്നി തുടങ്ങി .
ഇപ്പോൾ ഡാക്കിട്ടര് പറയുന്നത് മുട്ട് റീപ്ലേസ് ചെയ്യണമെന്നാണ് .അമ്മയും ,അമ്മായിയും, മരുമോളും ടെലിവിഷനിൽ കരയുമ്പോൾ മാത്രം
കൂടെ കരയുന്ന ജീവിതമായി തീർന്നു .

അന്ന് ആ പായ് ചുരുട്ടി വച്ചപ്പോൾ ചുരുട്ടിവച്ചതു എന്റെ സന്തോഷകരമായ കുടുംബ ജീവിതമായിരുന്നു . തട്ടിന്പുറത്തു ഒന്ന് കയറണമെങ്കിൽ കൊച്ചുമകന്റെ സഹായം വേണം . അവനാണെങ്കിൽ പായോട് പുച്ഛവുമാണ് …അല്ലെങ്കിൽ അവനെന്തറിയാം പായുടെ മാഹാത്മ്യം .അപ്പനെ വയസ്സുകാലത്തു ആര് സഹിക്കും എന്ന് ചിന്തിച്ചു ഛിദ്രിച്ചു നിൽക്കുന്ന മക്കൾ ;അവരോടു എന്തോ പറയുവാൻ എന്റെ മനസ്സ് വെമ്പി
ആ പായൊന്നു കിട്ടിയിരുന്നെങ്കിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.