കഥ:കോഴിക്കുഞ്ഞും കുറുക്കനും പിന്നെ പാസ്റ്ററും | ജിജി കോട്ടയം

ഒരിടത്തൊരിടത്ത് ഒരു പെന്തക്കോസ്ത്‌ വിശ്വാസിയായിരുന്ന ഒരു മിടുക്കി കോഴിക്കുഞ്ഞുണ്ടായിരുന്നു. അവൾ വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവളും, സ്വന്തം കഴിവിനപ്പുറമായി പാവങ്ങൾക്ക് നന്മ ചെയ്യുന്നവളും ആയിരുന്നു. സർവോപരി താൻ ഒരു തികഞ്ഞ ദൈവവിശ്വാസിയുമായിരുന്നു.
എല്ലാ ദിവസങ്ങളിലും താൻ ബൈബിൾ വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക പതിവായിരുന്നു. എല്ലാ ഞായറാഴ്ച്ചകളിലും മുടങ്ങാതെ ആരാധനക്ക് പളളിയിൽ പോവുകയും, പാസ്റ്ററുടെ പ്രസംഗം കേൾക്കുകയും പതിവായിരുന്നു. പാസ്റ്റർ പള്ളിയിൽ വന്നിരിക്കുന്ന ദൈവമക്കളോട് പതിവായി പറയുന്ന ഒരു കാര്യമുണ്ട്…
“എന്റെ പ്രിയ കോഴിക്കുഞ്ഞുങ്ങളെ, നമുക്ക് ഒരു ശത്രു ഉണ്ട്. കുറുക്കൻ എന്നാണവന്റെ പേര്. അവൻ നമ്മിലും ശക്തനും, രാത്രിയിൽ പോലും തിളങ്ങുന്ന കണ്ണുളളവനും നാലടി നീളമുളളവനും നല്ല മൂർച്ചയുളളതും കൂർത്തപല്ലുളളകൾ ഉള്ളവനുമായ ഈ കുറുക്കൻ നമ്മൾ മരത്തിൽകയറി ഇരുന്നാൽപോലും അവൻ നമ്മെ നോക്കി വട്ടം കറങ്ങി നമ്മളെ താഴെ വീഴിച്ചു കടിച്ചു കീറി കൊന്നുതിന്നുന്നവനാണ്. അവന്റെ തന്ത്രങ്ങളെ നിങ്ങൾ തിരിച്ചറിയാത്തവർ അല്ലല്ലോ.”

ഇത്തരത്തിലുളള പ്രസംഗം പതിവായി കേൾക്കുന്ന കോഴിക്കുഞ്ഞിന്റെ കുഞ്ഞുമനസ്സിൽ കുറുക്കനെക്കുറിച്ചുളള ഭയപ്പെടുത്തുന്ന ചിന്തകൾ വർദ്ധിച്ചുവന്നു.
ഒരുദിവസം അവൾ ഭയപ്പെട്ടതുതന്നെ സംഭവിച്ചു. അതെ, അവൾ ഒരു വലിയ കുറുക്കന്റെ മുമ്പിൽച്ചെന്ന് അകപ്പെട്ടു. ഭയത്തോടെ പ്രാണരക്ഷാർഥം അവളും, കുറുക്കൻ വായ് പൊളിച്ചു നാക്കുനീട്ടി പിന്നാലെയും ഓടി.
ഭാഗ്യമെന്നുപറയട്ടെ, കുറുക്കൻ ഓടിച്ച് ഓടിച്ച് അവസാനം അവൾ ഒരു വലിയ വൃക്ഷത്തിൽ കയറി.
വൃക്ഷത്തിലിരുന്നു കൊണ്ട് അവൾ സഭയിലെ പാസ്റ്റർ പറഞ്ഞത് ഓർത്തു. കുറുക്കൻ നിന്നെനോക്കി വട്ടംകറങ്ങുമ്പോൾ തലകറങ്ങിത്താഴെ വീഴുമെന്നും അവൻ കൊന്നുതിന്നുമെന്നുമുളള പ്രാണഭീതിയാൽ അവൾ കുറുക്കനെത്തന്നെ ശ്രദ്ധയോടെ നോക്കിയിരുന്നു.
അപ്പോൾ സൂത്രശാലിയായ ഈ കുറുക്കൻ തീപോലെയുളള അവന്റെ കണ്ണുരുട്ടി വട്ടം കറങ്ങുവാൻ തുടങ്ങി.
കോഴിക്കുഞ്ഞിന്റെ കണ്ണിൽ ഇരുട്ടുകയറി.
അപ്പോൾ ദൂരെയുളള മറ്റൊരു വൃക്ഷത്തിലിരുന്ന തികച്ചും ആത്മീയനായ ഒരുകോഴി അവളെനോക്കി ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു. എന്റെ കോഴിക്കുഞ്ഞെ, നീ എന്തിനാണ് കുറുക്കനെ ഭയപ്പെടുന്നത്? കുറക്കൻ ശക്തനാണങ്കിലും നാലടി നീളമുണ്ടങ്കിലും കൂർത്തുമൂർത്ത പല്ലുകളും നഖങ്ങളും ഒക്കെ ഉണ്ടങ്കിലും നീ ഭയപ്പെടെണ്ട. കാരണം, നീ ഇപ്പോൾ വലിയോരു വൃക്ഷത്തിലാണ് ഇരിക്കുന്നതെന്ന കാരൃം നീ മറന്നോ? ഇന്നുവരെയും ഏതെങ്കിലും കുറുക്കൻ വൃക്ഷത്തിൽ കയറി കോഴിയെ പിടിച്ചെന്ന് നീ കേട്ടിട്ടുണ്ടോ?

നീ താഴെ നിൽക്കുന്ന കുറുക്കനെ നോക്കാതെ ആകാശത്തിലെക്കു നോക്കു.. അവിടെ ചന്ദ്രനെയും നക്ഷത്രങ്ങളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് എത്ര ഭംഗിയും മാനോഹരവും മഹത്വവുമായാണ്…
ദൈവത്തിന്റെ പ്രവർത്തികൾ എത്രഭയങ്കരവും സുന്ദരവും ആണ്.
നീ കുറുക്കനെ ശ്രദ്ധിക്കുന്നില്ല എന്ന് അവനു മനസിലാകുമ്പോൾ അവൻ തനിയെ പോയ്ക്കൊളളും….

സാരാംശം:

പ്രിയ സഹോദരങ്ങളെ, നമ്മുടെ ദൈവം വലിയവനാണ്. സ്വർഗത്തിലും ഭൂമിയിലും നമ്മുടെ ദൈവത്തിനു തുല്യനായി ആരുമില്ല എന്നു പഠിപ്പിക്കുന്നതിന് പകരം പിശാചിന്റെ കഴിവുകളും പ്രവർത്തികളും വർണ്ണിക്കുന്നയിടമായി ദൈവസഭകൾ മാറിയിരിക്കുന്നു.

കർത്താവായ ക്രിസ്തുവിന്റെ പരിശുദ്ധശുദ്ധരക്തത്താൽ ശുദ്ധീകരിക്കപ്പെട്ടും പിതാവാം ദൈവത്താൽ സൂഷിക്കപ്പെട്ടും ഇരിക്കുന്ന ഒരു ദൈവപൈതലിനെ ഏതു പിശാചിനാണ് തൊടുവൻ കഴിയുക?

യേശുവിനെ സ്വന്തം കർത്താവും രക്ഷിതാവുമായി നീ ഹൃദയം കൊണ്ടുവിശ്വസിക്കുകയും നാവുകൊണ്ട് അപ്രകാരം ഏറ്റു പറയുകയും ചെയ്യ്തു രക്ഷിക്കപ്പെടുക
പിന്നെ നമ്മെ പിടിക്കുവാൻ ഒരു പിശാചിനും കഴിയില്ല, നിശ്ചയം.

ജിജികോട്ടയം ✍?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.