എഡിറ്റോറിയല്‍ : റണ്‍ ഹെവന്‍ റണ്‍ !

ദേശിയ ഗെയിംസിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടം സച്ചിന്‍ ടെണ്ടുല്‍ക്കരിന്റെ നേതൃത്തത്തില്‍ അരങ്ങേറിയപ്പോള്‍ കേരളത്തിന്റെ തെരുവുകളിലേക്ക് ആവേശംപകര്‍ന്നു ആയിരങ്ങള്‍ പങ്കെടുത്തു. സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി രാഷ്ട്രിയ നേതാക്കളും ഇതിന്റെ പങ്കാളികളായിമാറിയപ്പോള്‍ ‘റണ്‍ കേരള റണ്‍’ അതിന്റെ ലക്ഷ്യം കൈവരിച്ചു. അതൊരു ഐക്യത്തിന്റെ വിജയമായിമാറി.

നാം ആത്മകണ്ണുകള്‍ കൊണ്ട് ദര്‍ശിച്ചാല്‍ നിത്യത എന്നാ ലക്ഷ്യം കൈവരിക്കാന്‍ ഓടുന്നവരാണ് നാം ഓരോരുത്തരും. ഈ ഓട്ടത്തില്‍ നമ്മെ ക്ഷീണിപ്പിക്കുന്ന തളര്‍ത്തുന്ന പ്രതിസന്ധതികള്‍ വന്നേക്കാം, എങ്കിലും മടുത്തുപോകാതെ നാം നമ്മുടെ പ്രയാണം തുടരണം. ഓടുവാന്‍ ട്രാക്കുകള്‍ ക്രമികരിച്ച ദൈവം അത് പൂര്‍ത്തികരിക്കുവാനുള്ള ശക്തിയും നമ്മില്‍ പകരും. എന്നെ ശക്തനാക്കുന്നവന്‍ മുഖാന്ധാരം ഞാന്‍ സകലത്തിനും മതിയായവനാകുന്നു എന്ന് അനുഭവങ്ങളിലൂടെ പറയുവാന്‍ നമ്മുകാകണം.
ഇന്നലെ മിന്നിയ ഉന്നത ശ്രഷ്ടര്‍ വീണു പോയ ഈ ഓട്ടകളത്തില്‍ നമ്മെ വീഴാതവണ്ണം കാത്തുസൂക്ഷിചത് ദൈവത്തിന്റെ കൃപ ഒന്ന് മാത്രമാണ്. വീണുപോയവരെ നോക്കിയല്ല മറിച്ച് വീഴാതെ പരിപാലിക്കുന്ന ക്രൂശിലെ സ്നേഹത്തെ നോക്കിയായിരിക്കണം നമ്മുടെ ഓട്ടം, അത് വിജയിക്കുക തന്നെ ചെയും നിശ്ചയം.

അപ്പോസ്തലനായ പൗലോസ്‌ പറയുന്നു ‘ഞാന്‍ നല്ല പോര്‍ പൊരുതി ഓട്ടം തികച്ചു’. തന്റെ യാത്രയില്‍ ഈശാനമൂലന്‍ കൊടുംകാറ്റ് അടിച്ചപ്പോഴും, പലവിധ പ്രതിബന്ധങ്ങള്‍ കടന്നുവന്നപ്പോള്‍ വിശ്വാസത്താലും പ്രാര്‍ത്ഥനയാലും അവയെ നേരിട്ട് കര്‍ത്താവിന്റെ ശുസ്രുഷ തികക്കണമെന്ന ഒരുടങ്ങത്ത ആവശ്യമായി മാറിയ പൗലോസ്‌ ഒരിക്കപോലും തിരിഞ്ഞ് നോക്കാതെ പിന്‍ബിലുള്ളതിനെ മറന്നും മുന്‍പിലുള്ളതിനായി ആഞ്ഞുംകൊണ്ടും ക്രിസ്തുവേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്കോടി ഓട്ടം തികക്കുവാനും നീതിയുടെ കീരിടം ഉറപ്പുവരുത്തുവാനും സാധിച്ചു. കര്‍ത്താവിന്റെ പ്രത്യക്ഷയില്‍ പ്രിയം വെച്ചുകൊണ്ട് ഓടുന്ന ഏവരും നീതിയുടെ കീരിടം അവകാശമാക്കും. ഇതിനിടയില്‍ ദുരുപദേശതതിന്റെ ഈശാനമൂലന്‍ ആഞ്ഞടിക്കുമ്പോള്‍ സത്യാവചനത്താല്‍ അവയെ നേരിട്ടും, ലാബമായതൊക്കെയും ക്രിസ്തു നിമിത്തം ചെതമെന്നു എണ്ണികൊണ്ടും നമ്മുക്ക് മുന്നില്‍ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടം, ഈ ഓട്ടത്തില്‍ അശരണരായവര്‍ക്ക് ഒരു ആശ്വാസമകാം, ഒപ്പം സമൂഹത്തിലെ അജീര്‍ണതകള്‍ക്കെതിരെ പൊരുതുന്ന പടവളായി നമ്മുടെ തൂലികയും ചലിക്കട്ടെ!

എഴുത്തുപുരക്കു വേണ്ടി,
അസോ: എഡിറ്റര്‍
ബിനു വടക്കുംചേരി .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.