- Advertisement -

പ്രശസ്ത ക്രൈസ്തവ എഴുത്തുകാരനും സുവിശേഷകനുമായ എൽ. സാം നിത്യതയിൽ

തിരുവനന്തപുരം: പ്രശസ്ത ക്രൈസ്തവ എഴുത്തുകാരനും സുവിശേഷകനുമായ എൽ. സാം (82) നിത്യതയിൽ. സംസ്കാരം ഡിസംബർ 6 ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും.

post watermark60x60

എ.ജി. യുവജന വിഭാഗമായ സി.എയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി 1958ൽ തെരഞ്ഞെടുക്കപ്പെട്ട എൽ. സാം ഒരു പതിറ്റാണ്ടിലധികം(1976 വരെ) തൽസ്ഥാനത്ത് തുടർന്നു. 1977-ൽ പ്രസി ദ്ധീകരിച്ച രജത ജൂബിലി സുവനീറിന്റെ ചീഫ് എഡിറ്ററായിരുന്നു താൻ.

കേരള പബ്ലിക് സർവീസ് കമ്മിഷനിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ഐ.സി.പി.എഫിന്റെ കേരള പ്രസിഡന്റ് ആയും, ഏ.ജി ദൂതൻ മാസികയുടെ ദീർഘകാല പത്രാധിപനും ഏ.ജി സഭയിലെ വിവിധ തലങ്ങളിൽ പദവികൾ വഹിച്ചിട്ടുണ്ടായിരുന്നു. ഗുഡ് ന്യൂസിന്റെ കോർഡിനേറ്റിംഗ് എഡിറ്ററായിരുന്നു.

അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ മുൻനിര പ്രവർത്തകനായിരുന്ന എൽ.സാം, ദീർഘകാലം ഏ.ജി മുഖ പ്രസിദ്ധീകരണമായ ദൂതൻ മാസികയുടെ പത്രാധിപനുമായി പ്രവർത്തിച്ചു. സഭയിലെ വിവിധ തലങ്ങളിൽ  പദവികൾ വഹിച്ചിട്ടുണ്ടായിരുന്നു.

ഭാര്യ: മേരി, മക്കൾ: ദ്വിഗ്റ്റ്, ബ്രൈറ്റ്, ഡിലൈറ്റ്.

ക്രൈസ്തവ എഴുത്തുപുരയുടെ അനുശോചനവും പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...