- Advertisement -

മുൻ അമേരിക്കൻ പ്രസിഡൻറ് ജോർജ് എച്ച്.ഡബ്ലു. ബുഷ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്‍റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡന്‍റായിരുന്നു ബുഷ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ദീർഘനാളായി വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.

post watermark60x60

1924 ജൂൺ 1ന് മിൽട്ടണിലായിരുന്നു തന്റെ ജനനം. 1989ൽ അമേരിക്കയുടെ നാല്പത്തിയൊന്നാമത്തെ പ്രസിണ്ടന്റായി ചുമതലയേറ്റ താൻ 1993 വരെ തുടർന്നു. 1964ൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് രണ്ടാം ലോകമഹായുദ്ധത്തിൽ പൈലറ്റായി സേവനം അനുഷ്ഠിച്ചിരുന്നു. 1942ൽ രണ്ടാം ലോകമഹായുദ്ധസേനയിൽ ചേരുമ്പോൾ തനിക്ക് 18 വയസ്സായിരുന്നു. സേനയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...