- Advertisement -

സുപ്രസിദ്ധ എഴുത്തുകാരനും പ്രസം​ഗകനുമായ പാസ്റ്റർ സാം ജബദുരൈ നിത്യതയിൽ

വാർത്ത: ജോസ് ബാം​ഗ്ലൂർ

ചെന്നൈ: പ്രശസ്ത എഴുത്തുകാരനും ചെന്നൈ എലീം സഭാ സ്ഥാപകനും സുവിശേഷ പ്രസം​ഗകനുമായ പാസ്റ്റർ സാം ജബദുരൈ നിത്യതയിൽ ചേർക്കപ്പെട്ടു. ശ്രീലങ്കയിൽ നടന്ന ശുശ്രൂഷ കഴിഞ്ഞു തിങ്കളാഴ്ച ചെന്നൈയിൽ എത്തിയ ദൈവദാസൻ കടുത്ത പനിയാൽ ഭാരപ്പെട്ടിരുന്നു. എന്നാൽ ഇന്നു രാവിലെ (31 ഒക്ടോബർ 2018) ഉണ്ടായ ഹൃദയാഘാതം ആണ് മരണത്തിന് കാരണമായത്.
അനേകം പുസ്തകങ്ങൾ എഴുതിയ പാസ്റ്റർ ജബദുരൈ തന്റെ അനുദിന ആഹാരം എന്ന പ്രതിവർഷ ധ്യാന പുസ്തകത്തിലൂടെയാണ് വിശ്വാസികൾക്ക് സുപരിചിതനായിരുന്നത്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...